ലഖ്നൗ : ഹരിയാനയിലെ ഹിസാറില്‍ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും സ്വന്തം ശമ്പളത്തെ കുറിച്ച് വീമ്പിളക്കുകയുമായിരുന്നു. റോഡിന്റെ നടുക്ക് നിന്നും കാർ മാറ്റിയിടാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
‘പൂസായി’ പോയ പ്രകടനങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി 11 മണിയോടെ, മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ ക്യാമ്പ് ചൗക്കിന് സമീപത്ത്, രാജസ്ഥാൻ രജിസ്ട്രേഷനുള്ള കാർ റോഡിന് നടുവില്‍ പാർക്ക് ചെയ്ത് അതുവഴി പോയ പ്രദേശവാസികളോട് തർക്കിക്കുയും അസഭ്യം പറയുകയുമായിരുന്നു. കാർ റോഡില്‍ നിന്നും മാറ്റിയിടാൻ നാട്ടുകാർ പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. ഇതോടെ റോഡില്‍ ആള്‍ക്കൂട്ടമായി പിന്നാലെ സ്ത്രാ തന്റെ അധിക്ഷേപം തുടർന്നു. ഒപ്പം തന്റെ ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചും അവർ നാട്ടുകാരോട് വീമ്പിളക്കി. പോലീസ് തന്റെ കാർ പിടിച്ചെടുത്താൻ. ഉടൻ തന്നെ താൻ മറ്റൊരു കാർ വാങ്ങുമെന്നും ഇവർ പറയുന്നത് കേള്‍ക്കാം. ഒടുവില്‍ അതുവഴി വന്ന സ്ഥലം എസ്ഐയും വനിതാ കോള്സ്റ്റബിള്സും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന സർക്കാർ നഴ്സാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.

