കിഫ്ബി മസാല ബോണ്ട് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്; നടപടി തെരഞ്ഞെടുപ്പുകാല തന്ത്രമെന്ന് ആരോപണം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ അന്വേഷണത്തിനായി തനിക്ക് നൽകിയ നോട്ടീസിന് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി നടപടി തുടരുന്നതെന്നും വ്യക്തിഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇഡി വീണ്ടും മസാല ബോണ്ട് കേസ് “കുത്തിപ്പൊക്കി” മുന്നോട്ട് കൊണ്ടുവരുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനും മുമ്പും സമാന രീതിയിൽ നോട്ടീസ് നൽകിയിരുന്നുവെന്നും ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും അതേ രീതിയാണ് ഇഡി ആവർത്തിക്കുന്നതെന്നും ഇയാൾ ചൂണ്ടിക്കാട്ടി.കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ അവകാശമില്ലെന്നായിരുന്നു ആദ്യം ഇഡിയുടെ വാദം. എന്നാൽ, ബോണ്ടിന് അനുമതി നൽകുന്നത് റിസർവ് ബാങ്കാണെന്നും, അതിന് കിഫ്ബിക്ക് അനുമതി ലഭിച്ചിരുന്നുവെന്നതും പിന്നീട് വ്യക്തമായതായും ഇയാൾ പറഞ്ഞു.

Advertisements

“ലളിതമായ ചോദ്യത്തിന് പോലും മറുപടി നൽകിയില്ല”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനുശേഷം, ആവശ്യപ്പെട്ട രേഖകൾ തനിക്കില്ലെന്ന് ഇഡിക്ക് മറുപടി നൽകിയതായും തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയതായും തോമസ് ഐസക് പറഞ്ഞു.ശേഷം രേഖകളുടെ എണ്ണം കുറച്ച് വീണ്ടും ഹാജരാകാൻ പറഞ്ഞെങ്കിലും, തന്നെ വിളിപ്പിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ ഇഡി മറുപടി നൽകാനാകാത്തതായും അദ്ദേഹം വിമർശിച്ചു.

ബിജെപിക്കും യുഡിഎഫിനുമായി ഇഡിയുടെ കളി”

ഇടപാടുകളുടെ വിസ്തീർണം വലുതായതിനാൽ കിഫ്ബിയെ ലക്ഷ്യമിട്ട് അനാവശ്യ ആരോപണങ്ങളാണ് ഉയർത്തുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.“ബിജെപിക്ക് പാദസേവ ചെയ്യുകയാണ് ഇഡി. യുഡിഎഫ് ഇതിനെ അനുകൂലിക്കുന്നത് ദൗർഭാഗ്യകരമാണ്,” അദ്ദേഹം ആരോപിച്ചു.കിഫ്ബി നിയമം യുഡിഎഫും ചേർന്നാണ് പാസാക്കിയതെന്നും, കിഫ്ബി വഴിയുള്ള നിക്ഷേപങ്ങളും നിർമാണങ്ങളും കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ജനങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വിധിയെഴുതേണ്ട വിഷയമാണെന്നും പറഞ്ഞു.

നിയമപരമായി നേരിടുമെന്ന് ഐസക്“

ഭരണഘടന വ്യക്തികൾക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ട്. വ്യക്തിഹത്യയാണ് ഇഡി ശ്രമിക്കുന്നത്. നിയമപരമായി നേരിടാൻ തയാറാണ്,” എന്ന് ഐസക് വ്യക്തമാക്കി.നിയമ വിദഗ്ധരുമായി ആലോചിച്ച് ഇനിയുള്ള നടപടികൾ തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡിയുടെ നടപടി

കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി അധികൃതർ ഉൾപ്പെടെ ഒരുപിടി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.ഫെമ ചട്ടലംഘനമാണെന്ന് വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഇഡി സമർപ്പിച്ചിരുന്നു.നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി മുഖാന്തിരമോ അഭിഭാഷകൻ വഴിയോ വിശദീകരണം നൽകാം.2019-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 9.72% പലിശ നിരക്കിൽ കിഫ്ബി ഇറക്കിയ മസാല ബോണ്ട് വഴിയാണ് 2,150 കോടി രൂപ സമാഹരിച്ചത്. ഈ തുക പിന്നീട് മുഴുവനും കിഫ്ബി തിരിച്ചടച്ചുകഴിഞ്ഞു.മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.

Hot Topics

Related Articles