തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്ത് പ്രചാരണം ആരംഭിച്ച് അഡ്വ.കെ.അനിൽകുമാർ; കോട്ടയം മൂലവട്ടം കുറ്റിക്കാട്ട് പ്രദേശത്ത് സിപിഎം സ്ഥാനാർത്ഥി അനിൽകുമാറിനായി പ്രചാരണം ആരംഭിച്ച് പ്രവർത്തകർ

കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്ത് പ്രചാരണം ആരംഭിച്ച് എൽഡിഎഫ് പ്രവർത്തകർ. അഡ്വ.കെ.അനിൽകുമാറിനായാണ് പ്രവർത്തകർ പ്രചാരണം ആരംഭിച്ചത്. മൂലവട്ടം കുറ്റിക്കാട്ട് പ്രദേശത്ത് സിപിഎം – എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ ഒട്ടിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പോസ്റ്റർ ഒട്ടിച്ച് പ്രവർത്തകർ സജീവമായി രംഗത്ത് എത്തിയത്.

Advertisements

Hot Topics

Related Articles