തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി യുഡിഎഫ്;സര്‍ക്കാരിനെതിരായ കുറ്റപത്രം ജനങ്ങള്‍ അംഗീകരിച്ചു;വര്‍ഗീയ രാഷ്ട്രീയം സിപിഎമ്മിനെ തന്നെ തിരിച്ചടിച്ചു;പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇത്തവണ യുഡിഎഫ് കൈവരിച്ചതെന്നും, യുഡിഎഫിനെ പിന്തുണച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രതിപക്ഷം മുന്നോട്ട് വെച്ച അജണ്ട തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ചയായതിന്റെ ഫലമാണ് ഈ വിജയമെന്ന് സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ കുറ്റപത്രവും പ്രകടനപത്രികയും ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകള്‍ നിരത്തി എല്‍ഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 2020ല്‍ 580 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 345 ആയി ചുരുങ്ങിയപ്പോള്‍, യുഡിഎഫ് 340 പഞ്ചായത്തുകളില്‍ നിന്ന് 500ലേക്ക് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും യുഡിഎഫ് മികച്ച വിജയം നേടാനായതായും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത് വ്യക്തികളുടേതല്ല, ടീം യുഡിഎഫിന്റെ വിജയമാണ്. കൃത്യമായ സംഘാടനവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് വിജയത്തിന് കരുത്തായതെന്നും സതീശന്‍ പറഞ്ഞു. അതേസമയം, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കുള്ള അസന്തോഷം വര്‍ധിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ഫലമെന്നും അദ്ദേഹം വിലയിരുത്തി.

വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയതയും, അതിന് ശേഷം ഭൂരിപക്ഷ വര്‍ഗീയതയും പ്രയോഗിച്ചുവെന്നും, ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎം സ്വീകരിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന്റെ ഗുണഭോക്താവായത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഉണ്ടായ നേട്ടത്തിന് കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണെന്ന് സതീശന്‍ ആരോപിച്ചു. 1987ല്‍ ഇ.എം.എസ് സ്വീകരിച്ച തന്ത്രം 2025ലും 2026ലും വിലപോകില്ലെന്ന മുന്നറിയിപ്പ് പ്രതിപക്ഷം നേരത്തെ തന്നെ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിപിഎം നേതാക്കള്‍ ജനവിധിയെ മോശമായി വിലയിരുത്തുകയാണെന്നും, എം.എം മണിയുടെ പ്രസ്താവനകളിലൂടെ ജനങ്ങളോടുള്ള സിപിഎമ്മിന്റെ യഥാര്‍ഥ മനോഭാവമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Hot Topics

Related Articles