കോട്ടയം കുറവിലങ്ങാട് വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു : ആന നിലയുറപ്പിച്ചതോടെ എംസി റോഡിൽ ഗതാഗതകുരുക്ക്

കോട്ടയം : കോട്ടയം കുറവിലങ്ങാട് വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ ഒന്നാം പാപ്പാൻ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ എംസി റോഡിൽ വെമ്പള്ളിയിലാരുന്നു സംഭവം. ഉത്സവത്തിനുശേഷം ലോറിയിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഇടഞ്ഞോടിയ ആന എംസി റോഡിൽ നിലയുറപ്പിച്ചു. ഇതോടെ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. വേലാശ്ശേരി അർജ്ജുനൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇതേ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ആനയെ തളക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റ് പാപ്പാന്മാർ എത്തി ആനയെ സമീപത്തെ പുരയിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles