ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനും ആസ്റ്റൺ വില്ലയ്ക്കും വിജയം; ഇന്ന് രാത്രി വെസ്റ്റ് ഹാം എവർടണ്ണിനെ നേരിടും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനും ആസ്റ്റൺ വില്ലയ്ക്കും ഉജ്വല വിജയം. ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് ഫുൾ ഹാമിനെയാണ് തകർത്തത്. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി വാറ്റ്കിൻസ് (37), മക് ഗിൻ (49), ബുവേൻഡിയ (51) എന്നിവർ ഗോൾ നേടി. ഫുൾഹാമിന് വേണ്ടി ജിമ്മേൻസ് (3) ആണ് ഗോൾ നേടിയത്. ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സണൽ പരാജയപ്പെടുത്തിയത്. 34 ആം മിനിറ്റിൽ വോൾ ട്ടേമേഡ് നേടിയ ഗോളിലൂടെ ന്യൂകാസിലാണ് മുന്നിൽ എത്തിയത്. എന്നാൽ, 84 ആം മിനിറ്റിൽ മെറിനോയും ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിൽ മഗാൾഹായേയും നേടിയ ഗോളിലൂടെയാണ് ആഴ്‌സണൽ വിജയം സ്വന്തമാക്കിയത്. ഇന്ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഹാം എവർടണ്ണിനെ നേരിടും.

Advertisements

Hot Topics

Related Articles