പാകിസ്ഥാന്‍റെ അപൂർവ്വ ധാതുക്കൾ ട്രമ്പിന് മുന്നിൽ പ്രദർശിപ്പിച്ച് പാക്ക് പ്രധാനമന്ത്രിയും കരസേനാ മേധാവിയും : ലക്ഷ്യം ട്രംമ്പിനെ കയ്യിൽ എടുക്കൽ

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ വച്ച്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും കരസേനാ മേധാവി അസിം മുനീറും പാകിസ്ഥാന്‍റെ അപൂർവ്വ ധാതുക്കളുടെ സാമ്ബിള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പ്രദർശിപ്പിച്ചു. ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അസിം മുനീർ തുറന്നുവെച്ച തടിപ്പെട്ടിക്കുള്ളിലെ അപൂർവ ധാതുക്കള്‍ ട്രംപിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും പങ്കെടുത്ത ഈ കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. അസിം മുനീർ ജൂണില്‍ ഓവല്‍ ഓഫീസില്‍ വെച്ച്‌ യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisements

ലോകമെമ്ബാടും സംഘർഷങ്ങള്‍ അവസാനിപ്പിക്കാൻ ട്രംപ് നടത്തിയ ‘ആത്മാർത്ഥമായ ശ്രമങ്ങളെ’ അഭിനന്ദിക്കുന്നുവെന്ന് ഷെഹബാസ് ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിനെ പാക് പ്രധാനമന്ത്രി ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്നാണ് വിശേഷിപ്പിച്ചത്. ജൂലൈയില്‍ പാകിസ്ഥാനും യുഎസും തമ്മില്‍ ഒപ്പുവെച്ച തീരുവ കരാറിനും ഷഹബാസ് ഷെരീഫ് ട്രംപിന് നന്ദി പറഞ്ഞു. ഈ വ്യാപാര കരാർ പ്രകാരം പാകിസ്ഥാൻ ഉല്‍പ്പന്നങ്ങള്‍ക്ക് 19 ശതമാനം തീരുവ ഏർപ്പെടുത്തി. അതേസമയം പാകിസ്ഥാനിലെ എണ്ണ ശേഖരം വികസിപ്പിക്കാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്തു. ട്രംപിന്റെ നേതൃത്വത്തില്‍ പാകിസ്ഥാൻ-യുഎസ് പങ്കാളിത്തം, ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമായ രീതിയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പാക് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ കൃഷി, ഐടി, ഖനികള്‍, ധാതുക്കള്‍, ഊർജ്ജ മേഖലകള്‍ എന്നിവയില്‍ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്ബനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാനിലെ അത്യപൂർവ ധാതുക്കളില്‍ കണ്ണുവച്ച്‌ അമേരിക്ക

പാകിസ്ഥാനിലെ ഏറ്റവും വലിയ ധാതു ഖനന കമ്ബനിയായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ ഈ മാസം മിസ്സോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സുമായി പദ്ധതികള്‍ക്കായി ധാരണാപത്രം ഒപ്പുവെച്ചു. പാകിസ്ഥാനില്‍ ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കാനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

പാകിസ്ഥാനിലെ ചെമ്ബ്, സ്വർണം, അത്യപൂർവ ധാതുക്കള്‍, മറ്റ് ധാതു വിഭവങ്ങള്‍ എന്നിവയെക്കുറിച്ച്‌ യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സ്, മോട്ട-എൻജില്‍ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധി സംഘവുമായി ഷഹബാസ് ഷെരീഫ് ചർച്ച നടത്തിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ധാതു സംസ്കരണ ശേഷി വർദ്ധിപ്പിക്കാനും, ഖനനവുമായി ബന്ധപ്പെട്ട വൻകിട പദ്ധതികള്‍ ഏറ്റെടുക്കാനും ഇരു ഗ്രൂപ്പും സന്നദ്ധത പ്രകടിപ്പിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന് ട്രില്യണ്‍ കണക്കിന് ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ട് എന്ന് ഷഹബാസ് ഷെരീഫ് നേരത്തെ അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം പാകിസ്ഥാന്‍റെ നീണ്ട സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എങ്കിലും പാകിസ്ഥാന്റെ ധാതു സമ്ബത്തിന്റെ ഭൂരിഭാഗവും ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി വാദിക്കന്നവർ വിദേശ സ്ഥാപനങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ ഖനനം ചെയ്യുന്നതിനെ എതിർക്കുന്നു.

Hot Topics

Related Articles