എറണാകുളം സ്വദേശിയായ നിയമവിദ്യാർത്ഥിയെ കൊൽക്കത്തയിൽ ഹോസ്റ്റലിൽ നിന്നും വീണ് മരിച്ചു 

കൊൽക്കത്ത: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ. കൊച്ചി കോർപറേഷൻ 33-ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസാണ് (19) മരിച്ചത്. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ (എൻ.യു.ജെ.എസ്) ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ്. പ്ലസ്ട പാസായ ജുവൻ ക്ലാറ്റ് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കിട്ടിയതിനെത്തുടർന്ന് ഏതാനും മാസം മുമ്പാണ് കൊൽക്കത്തയിലേക്ക് പോയത്.

Advertisements

Hot Topics

Related Articles