മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ബന്ധുക്കൾ ഉച്ചത്തിൽ സംസാരിച്ചു : ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കോളനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ചു : അയൽവാസികളെ അടക്കം കുത്തി പരിക്കേൽപ്പിച്ചു; നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവ് പിടിയിൽ

ഏറ്റുമാനൂർ : മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ബന്ധുക്കൾ ഉച്ചത്തിൽ സംസാരിച്ചതിൽ പ്രകോപിതനായി സ്ത്രീകളെ ആക്രമിക്കുകയും അയൽവാസികളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ പെമലമുകളേൽ വീട്ടിൽ നന്ദുകുമാർ യു (28) ആണ് ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിലായത്.

Advertisements

അതിരമ്പുഴ കോട്ടമുറി കോളനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. തടയാൻ എത്തിയ കുടുംബാംഗങ്ങളെയും അയൽവാസിയെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. പരാതിക്കാരിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടിലെത്തിയ ബന്ധുക്കൾ ഉച്ചത്തിൽ സംസാരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് ഇടയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 14-ന് രാത്രി 10.30ഓടെ, പരാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പ്രതി അതിക്രമിച്ച് കയറി അസഭ്യം വിളിക്കുകയും
ഇതിനിടെ കത്തി ഉപയോഗിച്ച് പരാതിക്കാരിയുടെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. തടസ്സം പിടിക്കാൻ എത്തിയ സഹോദരിയുടെ കൈക്കും അയൽവാസിയായ ബിബിന്റെ കൈക്കും സഹോദരനായ ഉണ്ണിയുടെ കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനുമുമ്പും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles