കോട്ടയം ഏറ്റുമാനൂരിൽ ഗാന്ധി ജയന്തി ഖാദി റിബേറ്റ് മേള തുടങ്ങി

കോട്ടയം: ജില്ലാ തല ഉദ്ഘാടനം ഏറ്റുമാനൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് നിർവ്വഹിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദിറിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് നിർവ്വഹിച്ചു. സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. നഗരസഭ കൗൺസിലർ കെ.കെ. ശോഭന കുമാരി ആദ്യവില്പന നടത്തി. നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ കോണിയ്ക്കൽ, നാൻസി ജെയ്‌മോൻ, പ്രോജക്ട് ഓഫീസർ ജെസ്സി ജോൺ, അസി. രജിസ്ട്രാർ സിയ പി ജോസ്, ജെ.എസ്. അൻഫി പി മുഹമ്മദ്, ഭവൻ മാനേജർ പി.എസ്.ശ്രീജ എന്നിവർ പ്രസംഗിച്ചു. ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രഡിറ്റ് സൗകര്യവും ലഭിക്കും. ഒക്ടോബർ 6 ന് വൈകുന്നേരം റിബേറ്റ് അവസാനിക്കും.

Advertisements

Hot Topics

Related Articles