തിരുവനന്തപുരം: ഓസ്‌കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സണായി സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സണായും നിയമിക്കപ്പെട്ടു.പ്രേംകുമാറിനെ ചെയർപേഴ്സണാക്കി പ്രവർത്തിച്ചിരുന്ന ഭരണസമിതിയെ മാറ്റിയാണ് പുതിയ നിയമനം. ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പുനഃസംഘടന നടന്നത്.സി. അജോയിയാണ് പുതിയ സെക്രട്ടറി. ജനറൽ കൗൺസിലിൽ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിതാര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, എസ്. സോഹൻലാൽ, ജി. എസ്. വിജയൻ, ശ്യാം പുഷ്കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുണ്‍, പൂജപ്പുര രാധാകൃഷ്ണൻ, യു. ഗണേഷ് എന്നിവർ അംഗങ്ങളായിരിക്കും.മൂന്നു വർഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
പുനസംഘടന:ഓസ്‌കർ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ


