ചങ്ങനാശേരി: കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് എത്തിയാണ് ജനറൽ സെക്രട്ടറിയെ കണ്ടത്.
എൻ.എസ്.എസ് മായി തന്റെ പിതാവിന്റെ കാലം മുതൽ അടുത്ത ബന്ധമാണ് ഉള്ളത്. മിക്കവാറും താൻ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാറുണ്ടന്നും ഇതും സൗഹൃദ സന്ദർശനം മാത്രമാണന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വിശ്വാസത്തോടും വിശ്വാസികളോടും യാതൊരു ആത്മാർത്ഥയും ഇല്ലാത്ത എൽ.ഡി.എഫ് സർക്കാർ നടത്തിയ അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉള്ളതാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒമ്പതര വർഷം ആയിട്ടും സംസ്ഥാന സർക്കാർ ശബരിമലയുടെ വികസനവും ആയി ബന്ധപ്പെട്ട് യാതൊരു വികസന പ്രവർത്തനങ്ങളും അസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഇത്തരം സംഗമങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ എന്നിങ്ങനെയുള്ള വസ്തുക്കളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്തത് സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണം വളരെ ഗൗരവത്തോടെ കാണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കുത്തവർക്ക് എതിരെ എടുത്തിട്ടുള്ള കേസുകൾ എത്രയും വേഗം പിൻവലിക്കാൻ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.


