കാസർഗോഡ്:പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി എ. പീതാംബരനും ഏഴാം പ്രതി എ. അശ്വിന്നും ഒരു മാസത്തേക്ക് പരോൾ അനുവദിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് പരോൾ നൽകിയത്.രണ്ടാം പ്രതി സജി സി. ജോർജിനും ഏഴാം പ്രതി എ. അശ്വിനും കഴിഞ്ഞ ദിവസം തന്നെ പരോൾ ലഭിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്ന സർക്കാർ നടപടിയ്ക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും (എ. സുരേന്ദ്രൻ) പരോളിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ അപേക്ഷ സർക്കാർ പരിഗണനയിലാണ്.
വിഷ്ണു സുരയുടെ അപേക്ഷയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കളുടെയും ബേക്കൽ പൊലീസിന്റെയും അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്. രക്ഷിതാക്കളും പൊലീസും പരോൾ അനുവദിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.എന്നിരുന്നാലും പൊലീസിന്റെയും ജയിലു ഉപദേശക സമിതിയുടെയും റിപ്പോർട്ടുകളെ മറികടന്നാണ് ആഭ്യന്തര വകുപ്പ് പരോൾ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പെരിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകുന്ന നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്” ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പ്രതികരിച്ചു.ഒന്നാംപ്രതി പീതാംബരന് 2022-ൽ നിയമലംഘനം നടത്തി ആയുർവേദ ചികിത്സ നൽകിയതും വിവാദമായിരുന്നു. 2019 ഫെബ്രുവരി 17-നാണ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.


