സ്വർണ്ണത്തോടുള്ള പിണറായിയുടെ ആർത്തിയാണ് ശബരിമല സ്വർണ്ണ കൊള്ളയിൽ കലാശിച്ചത് : അൽഫോൻസ് കണ്ണന്താനം

കോട്ടയം : സ്വർണ്ണ കടത്തിലൂടെ കുപ്രസിദ്ധയാർജിച്ച പിണറായി സർക്കാരിൻ്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ശബരിമല ദ്വാരപാലക സ്വർണ്ണമോഷണം മാറിയെന്ന് ഒ ബി സി മോർച്ച ജില്ലാ നേതൃ ശില്പശാല ഉത്ഘാടനം ചെയ്തു കൊണ്ട് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.കേരളത്തിലെ സകല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേയും തിരുവാഭരണങ്ങളും വിഗ്രഹങ്ങളും യഥാസ്ഥാനത്തുണ്ടൊയെന്ന് ഭക്തരുടെ മുൻപാകെ ബോധിപ്പിക്കേണ്ട ഗതികേടിലാണ് ദേവസ്വം ബോർഡും സർക്കാരുമെന്ന് അൽഫോൻസ് കണ്ണന്താനം കൂട്ടിചേർത്തു.

Advertisements

കോട്ടയം വെസ്റ്റ്‌ ജില്ലാ ഒബിസി മോർച്ച നേതൃ ശില്പശാലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം
ഒബിസി മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്സ് പി ജി സലീം കുമാർഅധ്യക്ഷത വഹിച്ച ശില്പശാലയിൽ ഒബിസി മോർച്ച സംസ്ഥാന ട്രഷറർ എൻ വി നാരായണ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി പി ആർ സുഭാഷ്, ജില്ലാ പ്രഭാരി പി പ്രബീഷ്, സഹ പ്രഭാരി ബാലൻ മുണ്ടക്കൽ, എന്നിവർ സംസാരിച്ചു. ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറമാരായ സനീഷ് ഗോപി, കെ കെ രാജേഷ് എന്നിവർ സ്വാഗതവും കൃതഞ്ഞതയും പറഞ്ഞു.

Hot Topics

Related Articles