ആഘോഷങ്ങൾക്ക് പകരം 100 സ്വപ്ന ഭവനങ്ങൾ. പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനകജൂബിലി യ്ക്ക് വേറിട്ട തുടക്കം

ചിത്രം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന 100 സഹോദര ഭവനങ്ങളുടെ ലോഗോ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാമിന് നൽകി പ്രകാശിപ്പിക്കുന്നു.

Advertisements

പരുമല : മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലി 100 കുടുംബങ്ങൾക്ക് അഭയമേകും. ബാവായുടെ പൗരോഹിത്യത്തിൻ്റെ 50-ാം വാർഷികത്തിൽ ഉയരുക 100 സ്വപ്ന ഭവനങ്ങൾ. സമൂഹത്തിലെ നിരാലംബരായ നാനാ ജാതി മതസ്ഥർക്ക് പദ്ധതിയിലൂടെ തലചായ്ക്കാൻ ഇടമൊരുങ്ങും. പൗരോഹിത്യ കനക ജൂബിലിയ്ക്ക് ആഘോഷങ്ങൾ വേണ്ടെന്ന് ബാവാ നിർദേശിച്ചിരുന്നു. ഇതോടെയാണ് സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതി വഴി 100 ഭവനങ്ങളുടെ നിർമ്മാണം എന്ന ആശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം മത് ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് നടന്ന സമ്മേളനത്തിൽ വെച്ച് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സഭയുടെ അത്മായ ട്രസ്റ്റി റോണി വർഗീസിന് കൈമാറി ഭവന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. 10 ലക്ഷം രൂപ ചെലവിലായിരിക്കും ഓരോ ഭവനവും വിഭാവനം ചെയ്യുക. ചടങ്ങിൽ ആൻ്റോ ആൻ്റണി എം.പി, മാത്യു ടി തോമസ് എം എൽ എ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ എൽദോസ് ഏലിയാസ്, ജനപ്രതിനിധികൾ, പരുമല കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles