പല്ലുകളുടെ ശുചിത്വം: വീട്ടിലിരുന്ന് ചെയ്യാവുന്ന ഫലപ്രദമായ ക്ലീനിംഗ് മാർഗങ്ങൾ

ഹെൽത്ത് ഡെസ്ക്:പല്ലുകളും മോണയും ആരോഗ്യകരമായി നിലനിർത്താൻ ദിവസേന നടത്തുന്ന ശരിയായ ശുചിത്വപരിപാലനം അനിവാര്യമാണ്. സാധാരണ ബ്രഷിംഗിനൊപ്പം ചില പ്രത്യേക ക്ലീനിംഗ് രീതികളും ഉപകരണങ്ങളും ഉപയോഗിച്ചാൽ പല്ലുകൾക്കിടയിലും മോണയിലും അടിഞ്ഞുകൂടുന്ന അഴുക്കുകളും രോഗാണുക്കളും ഫലപ്രദമായി നീക്കം ചെയ്യാൻ സാധിക്കും.പല്ലുകൾക്കിടയിൽ വിടവുകൾ ഉള്ളവർക്ക് ഇന്റർഡെന്റൽ ബ്രഷ് ഏറെ സഹായകരമാണ്. ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള ചെറിയ ഈ ബ്രഷിന്റെ അറ്റം മാറ്റി ഉപയോഗിക്കാവുന്നതാണ്. ഭക്ഷണാവശിഷ്ടങ്ങൾ അധികമായി കുടുങ്ങുന്ന സാഹചര്യങ്ങളിൽ എല്ലാ ദിവസവും ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യേണ്ടതുണ്ട്. ഒരറ്റത്ത് ഒറ്റ ബ്രിസിൽ മാത്രമുള്ള ബ്രഷുകളും പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിൽ ഫലപ്രദമാണ്.

Advertisements

ടങ് ക്ലീനിംഗ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രദ്ധിക്കേണ്ടത് പറ്റിപ്പിടിക്കുന്ന അഴുക്കുകളും ബാക്ടീരിയയും നീക്കം ചെയ്യാൻ ടങ് ക്ലീനിംഗ് സഹായിക്കുന്നു. എന്നാൽ അതിനായി ഉപയോഗിക്കുന്ന ഉപകരണം മൃദുവായിരിക്കണം. അമിതമായി ഷാർപ്പ് ആയ ടങ് ക്ലീനറുകൾ സ്ഥിരമായ ചെറിയ മുറിവുകൾക്ക് കാരണമാകാം. സാധാരണ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി, മൃദുവായി നാക്ക് ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകമായി ഡിസൈൻ ചെയ്ത ടങ് ക്ലീനറുകളും വിപണിയിൽ ലഭ്യമാണ്.

വാട്ടർ പിക്ക് എപ്പോൾ ഉപയോഗിക്കണം?

പല്ലുകളുടെയും മോണയുടെയും ശുചിത്വത്തിനായി ഉപയോഗിക്കുന്ന ഒരു ആധുനിക ഉപകരണമാണ് വാട്ടർ പിക്ക്. ശക്തിയായി വെള്ളം ചീറ്റി പ്ലാക്കും അഴുക്കുകളും നീക്കം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.ഇംപ്ലാന്റ്, ബ്രിഡ്ജ് തുടങ്ങിയ ദന്ത ചികിത്സകൾ നടത്തിയവർക്ക്, മോണയുമായി ചേരുന്ന ഭാഗങ്ങൾ സ്വയം ക്ലീൻ ചെയ്യാൻ വാട്ടർ പിക്ക് ഏറെ ഉപകാരപ്രദമാണ്. ഇതിന്റെ ട്യൂബ് മാറ്റി ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിന് പകരം മൗത്ത് വാഷുകളും ഉപയോഗിക്കാം.

ഡെൻജർ (പല്ല് സെറ്റ്) ക്ലീനിംഗ്

പല്ല് സെറ്റ് ഉപയോഗിക്കുന്നവർ അതിന്റെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. എടുത്തു മാറ്റാൻ കഴിയുന്ന മുഴുവൻ അല്ലെങ്കിൽ ഭാഗിക ഡെൻജറുകൾ ദിവസവും രണ്ട് നേരം കഴുകി വൃത്തിയാക്കണം.ഡെൻജർ അടപ്പുള്ള പാത്രത്തിൽ വെള്ളത്തിൽ ഇട്ടു സൂക്ഷിക്കണം. അഴുക്കും പൂപ്പലും ഒഴിവാക്കാൻ ഡെൻജർ ക്ലീനിംഗ് ടാബ്ലറ്റ് ലയിപ്പിച്ച വെള്ളത്തിൽ ഇടുന്നത് നല്ലതാണ്. വായിൽ തിരിച്ചിടുന്നതിന് മുൻപ് നന്നായി കഴുകണം. ആവശ്യമെങ്കിൽ സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം. ഡെൻജറിൽ ബ്രഷ് ഉപയോഗിക്കുമ്പോൾ അമിത ശക്തി പ്രയോഗിക്കരുത്.

പ്രൊഫഷണൽ ക്ലീനിംഗ് അനിവാര്യം

വർഷത്തിൽ കുറഞ്ഞത് ഒരിക്കൽ ദന്തഡോക്ടറുടെ അടുത്ത് പ്രൊഫഷണൽ ക്ലീനിംഗ് നടത്തേണ്ടതാണ്. ഇത് മോണയും പല്ലുകളും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.മോണയുടെയും പല്ലുകളുടെയും ഇടയിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ നീക്കം ചെയ്യുകയും, പിന്നീട് പോളിഷിംഗ്, റൂട്ട് പ്ലാനിംഗ് എന്നിവയിലൂടെ വീണ്ടും അഴുക്ക് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും പരിശോധന നടത്താൻ ഇത് ഡോക്ടർക്കു സഹായകമാണ്.

Hot Topics

Related Articles