കോട്ടയം: വിലക്കയറ്റവും സർക്കാർ നികുതികളും അടക്കം വെല്ലുവിളിയായതോടെ ജില്ലയിൽ ഹോട്ടൽ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷം. കോട്ടയം ജില്ലയില്‍ സമീപകാലത്ത് അടച്ചു പൂട്ടിയത് 18 ഹോട്ടലുകളാണെന്ന് ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പറയുന്നു.വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും വാടകയും ഒന്നും താങ്ങാന്‍ പറ്റുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഹോട്ടല്‍ വ്യവസായം ലാഭകരമല്ല, സമീപകാലത്ത് 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടി. ചെറുകിട ഹോട്ടലുകളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം തൊഴിലാളികുടെ കൂലി, ഹോട്ടല്‍ വാടക, എന്നിവ ചെറുകിട ഹോട്ടലുകള്‍ക്കു താങ്ങാനാവുന്നില്ലന്നും വ്യാപാരികൾ ആരോപിക്കുന്നു. കൊമേഴ്‌സ്യല്‍ എല്‍പി.ജി വില ഒറ്റയടിയ്ക്ക് 111 രൂപയാണ് കൂട്ടിയത്.ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ കുറച്ചപ്പോള്‍ നാലു തവണ വര്‍ദ്ധിപ്പിച്ചു. വെളിച്ചെണ്ണ വില 400 – 450 ലും മറ്റ് എണ്ണകള്‍ക്ക് 300 രൂപ വരെയെത്തി. ഉഴുന്ന്, പയര്‍, പരിപ്പ് , അരിവില കൂടി. പച്ചക്കറി വിലയിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിലോയ്ക്ക് 60 രൂപയില്‍ മുകളിലാണ് ഭൂരിഭാഗത്തിനും വില. ഇറച്ചിക്കോഴിക്ക് 160 രൂപയ്ക്കു മുകളിലാണ് വില. ബീഫ് വില 460 രൂപവരെ എത്തി. മീനും വില ഉയര്‍ന്നു. മുട്ടയ്ക്കു എട്ടു രൂപവരെ എത്തി. തൊഴിലാളികള്‍ക്കും ഒരു ദിവസം ഏറ്റവും കുറഞ്ഞത് 1000 രൂപ നല്‍കേണ്ടിവരും. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് തൊഴിലാളികള്‍. 1000-1500 രൂപയാണ് ദിവസക്കൂലി.
മലയാളിയെങ്കില്‍ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം. ഇതോടൊപ്പം വൈദ്യുതി ചാര്‍ജും മറ്റു പിരിവുകളും. എല്ലാം കൂടി കണക്കു കൂട്ടിയാല്‍ വരവിനേക്കള്‍ കൂടുതല്‍ ചെലവാണ്. ഭക്ഷണങ്ങള്‍ക്കു വില കൂട്ടി നഷ്ടം നികത്താനും സാധിക്കില്ല. ഇതോടെ പലരും ഹോട്ടല്‍ നടത്തുന്നത് അവസാനിപ്പിച്ചു മറ്റു മേഖലയിലേക്കു ചേക്കേറുകയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഹോട്ടൽ മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, ജില്ലാ ട്രഷറര്‍ മനോജ് കുമാർ എന്നിവർ അറിയിച്ചു.


