വീണ്ടും ലോ സ്‌കോറിംങ് ത്രില്ലർ; ഐപിഎല്ലിൽ ലഖ് നൗവിന് മേൽ ഡൽഹിയാധിപത്യം; വിജയവീരന്മാരായി റിസ് വിയും സ്റ്റബ്‌സും

ലഖ്‌നൗ: സ്വന്തം തട്ടകത്തിൽ ലോ സ്‌കോറിംങ് ത്രില്ലർ ഒരുക്കിയ ലഖ്‌നൗവിന് 17 പന്ത് ബാക്കി നിൽക്കെ ഡൽഹിയ്‌ക്കെതിരെ തോൽവി. ആറു വിക്കറ്റിനാണ് ഡൽഹി ലഖ്‌നൗവിനെ തോൽപ്പിച്ചത്. 141 റണ്ണിന് എല്ലാവരും പുറത്തായ ലഖ്‌നൗവിന് എതിരെ 17.1 ഓവറിൽ ഡൽഹി ലക്ഷ്യം മറികടന്നു. ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പന്ത് പുറത്തായതോടെ ലഖ്‌നൗവിന്റെ ദുശ്ശകുനവും തുടങ്ങി. ഓപ്പണർ മാർഷ് അടിച്ച ഷോട്ട് ബൗളറുടെ കയ്യിൽ തട്ടി സ്റ്റമ്പിൽ തുളഞ്ഞ് കയറുമ്പോൾ പന്ത് (7) ക്രീസിൽ നിന്നും ഏറെ പുറത്തായിരുന്നു.

Advertisements

കളി പതിയെ മുന്നോട്ട് നയിച്ച മാക്രം (11) സ്‌കോർ 48 ൽ നിൽക്കെ വീണു. തൊട്ടു പിന്നാലെ ആയുഷ് ബദോണിയും (0) വീണതോടെ ലഖ്‌നൗ വിറച്ചു. 65 ൽ നിക്കോളാസ് പൂരാനും (8), 71 ൽ മാർഷും (35) വീണതോടെ 71 ന് അഞ്ച് എന്ന നിലയിൽ ലഖ്‌നൗ തകർന്നു. അബ്ദുൾ സമദും (36), മുകുൾ ചൗധിരിയും (14) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് ലഖ്‌നൗവിനെ നൂറ് കടത്തിയത്. 105 ൽ ചൗധിരിയും, 138 ൽ സമദും പുറത്തായതിന് പിന്നാലെ ലഖ്‌നൗവിന് അധികം അയുസുണ്ടായിരുന്നില്ല. 140 ൽ ഷമിയും (1), 141 ൽ നോട്രിഡ്ജും (0), മോനിഷ് ഖാനും (0) പുറത്തായതോടെ ലഖ്‌നൗ 150 കടക്കാനാവാതെ ബാറ്റിംങ് അവസാനിപ്പിച്ചു. ഡൽഹിയ്ക്ക് വേണ്ടി എൻഡിനിയും നടരാജനും മൂന്നും, കുൽദീപ് രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഡൽഹിയെ ഞെട്ടിച്ച് ആദ്യം തന്നെ കെ.എൽ രാഹുൽ (0) മടങ്ങി. 21 ൽ നിതീഷ് റാണ (15) യും 25 ൽ പത്തും നിസംഗയും (1) കൂടി വീണതോടെ ഡൽഹി വിറച്ചു. 26 ൽ അക്‌സർ പട്ടേൽ (0) ക്ലീൻ ബൗൾഡാകുക കൂടി ചെയ്തതോടെ കളി കൈവിട്ടഅവസ്ഥയിലായി ഡൽഹി. എന്നാൽ, ഇവിടെ സമീർ റിസ് വിയും (47 പന്തിൽ 70), ട്രിസ്റ്റൺ സ്റ്റബ്‌സും (39) ചേർന്നു നടത്തിയ പോരാട്ടം വിജയത്തിലെത്തുകയായിരുന്നു. ലഖ്‌നൗവിനായി പ്രിൻസ് യാദവ് രണ്ടും, മുഹമ്മദ് ഷമിയും മൗഷിൻ ഖൗനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles