ഒളശ്ശ : അലക്കുകടവ് ശ്രീശങ്കരനാരായണപുരം ക്ഷേത്രത്തിലെ തിരുവുൽസവം ഏപ്രിൽ 2, 3, 4 തീയതികളിൽ വിപുലമായ പരിപാടികളോടുകൂടി നടത്തുന്നു.
ഏപ്രിൽ 2 രാവിലെ 9.30ന് എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ എസ്.എൻ. പ്രാർത്ഥനാ മന്ദിര സമർപ്പണം നടത്തും. എസ്. എൻ . ഡി.പി.യോഗം ശാഖാപ്രസിഡൻ്റ് ഷാജിമോൻ പി.കെ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ ജോ: കൺവീനർ വി.ശശികുമാർ ഉദ്ഘാടനം ചെയ്യും. ഡോ:വൈ .പ്രസാദ് (സെൻ്റ് ജോൺസ് ഹോസ്പിറ്റൽ ഒളശ്ശ ) തിരുവുൽസവ ഭദ്രദീപ പ്രകാശനം നടത്തും. എം.എ. ഹിസ്റ്ററി ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ആവണി. എസ്. വട്ടപ്പറമ്പിൽ, ചെസ്സ് ചാമ്പ്യൻ മാസ്റ്റർ ആദിദേവ് പരവൻ പറമ്പിൽ എന്നിവരെ ആദരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈശാഖ്. പി.കെ (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), ജയ്മോൻ കരീമഠം (ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) ബിന്ദു ഹരികുമാർ (അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), സുരേഷ് രാജു (തിരുവുൽസകമ്മറ്റി ജനറൽ കൺവീനർ), നാസർ ചാത്തം കോട്ട് മാലി, അനു ശിവപ്രസാദ്, സുനിതാ അഭിഷേക്, ശ്യാംജി.കെ.സി, ലിനീഷ്.ടി. ആക്കളം, ഇന്ദിര രാജപ്പൻ , ഷൈജു ശിവൻ പി.കെ. ദാസപ്പൻ, കണ്ണൻ , ഗീതാ അനിൽകുമാർ, പുഷ്പാ സുഗതൻ, മഹേഷ് പി.കെ ,ജിനുമോൻ എന്നിവർ പ്രസംഗിക്കും.
ഉൽസവ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് രാവിലേയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ഉണ്ടായിരിക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി ബൈജുദാസ് തന്ത്രികൾ , മേൽശാന്തി വിശാൽ ശാന്തി, ആദിത്യൻ പ്രസാദ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഒന്നാം ഉൽസവം തരുവരങ്ങിൽ
രാവിലെ 7.15 ന് ഗുരുദേവ കൃതികളുടെ ആലാപനം
(ശ്രീ ശാരദാ ആലാപന ഗ്രൂപ്പ് കുമരകം), ഉച്ചയ്ക്ക് 1 ന്
ഗുരുദേവ പ്രഭാഷണം
(പ്രേമലത സോമൻ കുമരകം )
1.30 ന് *ഗാനമേള*
(തംബുരു ഓർക്കസ്ട്ര കോട്ടയം)
വൈകിട്ട് 7.15 മുതൽ
കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
രണ്ടാം ഉത്സവം തിരുവരങ്ങിൽ
രാവിലെ 7.15 ന് ഗുരുദേവ കൃതികളുടെ പാരായണം (ഷാജി മോൻ ഒളശ്ശ )
10 ന് ഗുരുദേവ പ്രഭാഷണം(മേഘ
രവീന്ദ്രൻ കോട്ടയം)
12 ന് മൈനസ് ട്രാക്ക്
*ഗാനമഞ്ജരി* എ.എം.വി.
3.30 ന് ഗുരുദേവ പ്രഭാഷണം
(ഉത്രജാ ജമനി കുറിച്ചി)
വൈകിട്ട്7.30 ന് *പുല്ലാങ്കുഴൽ സംഗീത ലയം*
(ഗുരു ശരണം മൂസിക് ട്രൂപ്പ് തിരുവനന്തപുരം)
സംഗീത വിശാരദ് എൻ. ശശികാന്ത് & പാർട്ടി.
മൂന്നാം ഉൽസവം
വൈകുന്നേരം 6.30 ന് *താലപ്പൊലി ഘോഷയാത്ര*
തിരുവരങ്ങിൽ
രാവിലെ 7.15 ന് ഗുരുദേവ കൃതികളുടെ പാരായണം
(സ്വാതി രതീഷ് & ശ്രേയ രതീഷ് വില്ലൂന്നി , ആർപ്പൂക്കര)
11 ന് ഗുരുദേവ പ്രഭാഷണം
(സ്വാതി രതീഷ് വില്ലൂന്നി )
12 ന് ഗുരുദേവ കൃതികളുടെ പാരായണം
(കുഞ്ഞുമോൾ പ്രകാശ്,രേഷ്മ വിഷ്ണു, പൊന്നമ്മ സുരേഷ്, ജയമോൾ ലാൽ )
2 ന് ഗുരുദേവകൃതി ആലാപനം ( 199-ാം നമ്പർ SNDP വനിതാ സംഘം)
7.15 ന് *ഭജൻസ്*
(ശ്രീ വേദവ്യാസ കലാകേന്ദ്രം, ആർപ്പൂക്കര).
*മഹാപ്രസാദമൂട്ട്*

