ആദ്യ ഏറ്റുമുട്ടലിൽ ബുംറയെ അടിച്ചു തൂക്കി സൂര്യവംശി..! നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തിയ്ക്ക് അപ്പുറത്ത് കുത്തി

ഗുവഹാത്തി: ആരാധകർ ആവേശത്തോടെ കാത്തിരുന്ന ബുംറ – സൂര്യവംശി പോരാട്ടത്തിൽ ആധിപത്യം സ്ഥാപിച്ച് സൂര്യ..! ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി ബുംറയെ നേരിട്ടസൂര്യവംശി ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തിയാണ് ഇന്ത്യയുടെ ബൗളിംങ് ഭീകരനെ സ്വീകരിച്ചത്. മഴ മൂലം വൈകി ആരംഭിച്ച മുംബൈ രാജസ്ഥാൻ മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ.

Advertisements

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ 22 റണ്ണോടെയാണ് ജയ്‌സ്വാൾ തുടക്കമിട്ടത്. രണ്ടാം ഓവർ എറിയാൻ എത്തിയത് സാക്ഷാൽ ബുംറ. ബുംറയും സൂര്യയും തമ്മിൽ ആദ്യമായി ഏറ്റുമുട്ടുന്ന എന്ന കമന്ററിയുടെ അകമ്പടിയോടെയാണ് ബുംറ പന്തെറിയാൻ റണ്ണപ്പെടുത്തത്. എന്നാൽ, 131.2 കിലോമീറ്റർ വേഗത്തിൽ എത്തിയ ബുംറയുടെ പന്ത് മിഡിൽ ലെഗിലൂടെ ബൗണ്ടറിയിൽ എത്തിയാണ് അവസാനിച്ചത്. രണ്ടാം പന്തിൽ സൂര്യയും, മൂന്നാം പന്തിൽ ജയ്‌സ്വാളും ഓരോ സിംഗിൾ വീതം ഇട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലാം പന്തിൽ വീണ്ടും സൂര്യവംശിയും ബുംറയും നേർക്കുനേർ, ആ പന്ത് പതിച്ചത് ഡീപ് സ്‌ക്വയർ ലെഗിനു മുകളിലൂടെ ബൗണ്ടറിയിൽ. കയ്യടിച്ച ആരാധകരും കമന്റേറ്റർമാരും സാക്ഷാൽ ബുംറ പോലും ഞെട്ടിയ നിമിഷം..! ആ ഓവറിൽ രണ്ട് സിക്‌സർ അടക്കം 14 റണ്ണാണ് പിറന്നത്. കളി പുരോഗമിച്ചുകൊണ്ടിരിക്കെ 3.2 ഓവറിൽ നിന്നും രാജസ്ഥാൻ റോയൽസ് 59 റൺ നേടിയിട്ടുണ്ട്. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും ( ഏഴു പന്തിൽ 20), ജയ്‌സ്വാളും (13 പന്തിൽ 38) ആണ് ക്രീസിൽ.

Hot Topics

Related Articles