കോട്ടയം: 2018ൽ കേരളത്തിൽ അതിതീവ്രമഴയെ തുടർന്നുണ്ടായ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന് ഇതിന്റെ പിന്നിൽ മുൻ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി തോമസ് ആണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടേതായി മാത്യു കുഴല്നാടൻ പുറത്തുവിട്ടവ്യാജ ഓഡിയോക്ക് പിന്നിൽ പരാജയഭീതി പൂണ്ട യുഡിഎഫ് ആണെന്ന് ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവ് നെല്ലിക്കുന്നേൽ ആരോപിച്ചു.
ആധുനിക എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിയുടെ കറ പുരളാത്ത ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ മാത്യു ടി തോമസിനെതിരെ ഉള്ള ഈ വ്യാജ ആരോപണം കേരള ജനതയും, തിരുവല്ലയിലെ പൊതുസമൂഹവും തള്ളിക്കളയും, തിരഞ്ഞെടുപ്പിന് രണ്ടു നാൾ മുമ്പ് ഉന്നയിച്ച വ്യാജ ആരോപണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് ആർക്കാണ് അറിയാത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഴൽ നടനെതിരെ നിയമനടപടികൾ സ്വീകരിക്കും. കരിമണൽ ഖനന ലോബിയെ സഹായിക്കാൻ ആണെന്നും, സെൻമേരിസ് ഗ്രൂപ്പ്ന്റെ പേര് പരാമർശിച്ചതിൽ പ്രതിഷേധിച്ച് അവർ നിയമനടപടിക്ക് ഒരുങ്ങുന്നു, മന്ത്രി കൃഷ്ണൻകുട്ടി ചേട്ടന്റെ വോയിസ് അല്ല എന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്യു കുടൽനാടൻ മൂവാറ്റുപുഴയിൽ പരാജയഭീതി പൂണ്ട് കേരളത്തിൽ ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ഉണ്ടാകുമെന്ന് യുഡിഎഫ് മാധ്യമങ്ങൾ പോലും സർവ്വേയിൽ ഫലം പുറത്തുവിട്ടപ്പോൾ പരാജയഭീതി പൂണ്ടു പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം അനുസരിച്ച് പണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളെ കൂടെയിരുത്തി നടത്തിയ പത്രസമ്മേളനം തികഞ്ഞ അവജ്ഞയിൽ കേരള പൊതുസമൂഹം തള്ളിക്കളയുമെന്നും, മാത്യു കുഴൽനാടൻ ന്റെ മനോനില പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
പൊതുശല്യമായി പ്രഖ്യാപിച്ച് സുപ്രീം കോടതിയുടെ ശാസന ഏറ്റു വാങ്ങിയ വ്യക്തിയാണ് ഈ കുഴൽ, പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും, വ്യാജ ആരോപണങ്ങളിലൂടെ അധികാരത്തിൽ എത്താൻ എന്ന വ്യാമോഹം യുഡിഎഫ് കളയുന്നതാണ് നല്ലതെന്നും ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു.

