ഐപിഎല്ലിൽ ആകെ ആയിരം റൺസ്..! പവർ പ്ലേയിൽ മാത്രം അഞ്ഞൂറിലധികം റൺ; രാജസ്ഥാന്റെ വണ്ടർ ബോയ് റൺമെഷീനാകുമ്പോൾ; ഇന്നും മടങ്ങിയത് നൂറിനടുത്ത് വച്ച്

ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ രണ്ടു സീസണിൽ നിന്നു മാത്രം ആയിരം റൺസ്. അതിൽ അഞ്ഞൂറും പവർ പ്ലേയിൽ നിന്നു മാത്രം..! രാജസ്ഥാന്റെ പുതിയ ബാറ്റിംങ് സെൻസേഷൻ വണ്ടർ ബോയ് വൈഭവ് സൂര്യവംശി തന്റെ വെടിക്കെട്ട് തുടരുമ്പോൾ ഐപിഎല്ലിൽ മാറി മറിയുന്നത് ഒരു പിടി റെക്കോർഡുകൾ. ഇന്ന് ഗുജറാത്തിന് എതിരെ ക്ലാളി ഫെയർ രണ്ടിൽ തന്റെ തനത് ശൈലിയ്ക്ക് എതിരായ കളിയാണ് സൂര്യവംശി കാഴ്ച വച്ചത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോൾ പിടിച്ചു നിന്ന സൂര്യ തന്റെ ഏറ്റവും വേഗം കുറഞ്ഞ അർദ്ധ സെഞ്ച്വറിയും ഇന്ന് കൂട്ടിച്ചേർത്തു. 23 പന്തിലാണ് സൂര്യ ഇന്ന് അര സെഞ്ച്വറി നേടിയത്. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏതെങ്കിലും ഏതെങ്കിലും സീസണിൽ 700 റൺ നേടുന്ന ആദ്യ അൺ ക്യാപ്ഡ് പ്ലെയറായും സൂര്യവംശി മാറി. രണ്ടു സീസണുകളിൽ നിന്നും 1000 റണ്ണാണ് സൂര്യവംശി അടിച്ചെടുത്തത്. ഇതിൽ 500 ലധികം റണ്ണും പവർ പ്ലേ ഓവറുകളിൽ നിന്ന് തന്നെയാണ്. ഇന്ന് ടീം വൻ തകർച്ചയെ നേരിട്ടപ്പോൾ ടീമിന്റെ നട്ടെല്ലായതും സൂര്യ തന്നെയായിരുന്നു. 47 പന്തിൽ ഏഴു സിക്‌സും എട്ടു ഫോറും അടിച്ച സൂര്യ96 ലാണ് പുറത്തായത്.

Advertisements

Hot Topics

Related Articles