ആരെടാ ഇവരൊക്കെ…! രണ്ടാം ദിനവും സീറ്റ് എഡ്ജ് ത്രില്ലർ സമ്മാനിച്ച് ഐ.പി.എൽ; ഇക്കുറി വിജയം ലഖ്‌നൗവിനൊപ്പം

കൊൽക്കത്ത: തുടർച്ചയായ രണ്ടാം ദിവസവും അവസാന ഓവർ വരെ നീണ്ട ആവേശമത്സരത്തിനൊടുവിൽ കാണികൾക്ക് വിരുന്ന് സമ്മാനിച്ച് ഐ പി എൽ. മുകുൾ ചൗധിരി എന്ന പ്രതിഭയെക്കൂടിയാണ് ഇന്നു നടന്ന മത്സരം പരിജയപ്പെടുത്തിയിരിക്കുന്നത്. അവസാന ഓവർ വരെ നീണ്ട ആദ്യ മത്സരത്തിൽ മില്ലറുടെ പിഴവിന് വില നൽകി ഡൽഹി തോറ്റപ്പോൾ, വ്യാഴാഴ്ച പുതുമുഖ താരം മുകുൾ ചൗധിരിയുടെ വെടിക്കെട്ടിന്റെ മികവിലാണ് ലഖ്‌നൗ വിജയിച്ച് കയറിയയത്.

Advertisements

അവസാന ഓവറിൽ ലഖ്‌നൗവിന് വിജയിക്കാൻ വേണ്ടിയിരുന്നത് 14 റണ്ണായിരുന്നു. ആദ്യ എട്ടു പന്തിൽ നിന്നും രണ്ട് റൺ മാത്രം എടുത്ത് ആരാധകരുടെ അപ്രീതിയ്ക്ക് പാത്രമായി നിന്നിരുന്ന മുകുൾ ചൗധിരിയായിരുന്നു അത് വരെ കളിയെ നിയന്ത്രിച്ചിരുന്നത്. അവസാന ഓവറിന്റെ ആദ്യ പന്തിൽ സിഗിൾ ഇട്ട് ആവേശ് ഖാൻ ബാറ്റിംങ് എൻഡിലേയ്ക്ക് മുകുൾ ചൗധിരിയെ ക്ഷണിച്ചു. രണ്ടാം പന്തിൽ സിക്‌സർ പറത്തി ചൗധിരി കളിയെ ആവേശത്തിലാക്കി. മൂന്നും നാലും പന്തുകൾ കൃത്യതയുടെ പര്യായമായി എറിഞ്ഞ് വൈഭവ് അറോറ ലഖ്‌നൗവിനെ പരാജയം കാട്ടി ഭീഷണിപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം പന്തിൽ തകർപ്പൻ സിക്‌സറിലൂടെ ചൗധിരി വീണ്ടും കളി കയ്യിൽ എത്തിച്ചു. അവസാന പന്തിൽ ബാറ്റിൽ കൊള്ളാതെ പോയ പന്തിൽ ഒരു റൺ ഓടിയെടുത്ത് ആവേശും ചൗധിരിയും ചേർന്ന് ലഖ്‌നൗവിനെ വിജയത്തിൽ എത്തിച്ചു.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഫിൻ അലനെ (9) പ്രിൻസ് യാദവ് വീഴ്ത്തിയതോടെ കൊൽക്കത്ത ഒന്ന് പതറി. രഹാനെയും (41) , രഘുവംശിയും (45) ചേർന്ന് വളരെ സാവധാനമാണ് ടീമിനെ മുന്നോട്ട് കൊണ്ടു പോയത്. ടീം സ്‌കോർ 10.2 ഓവറിൽ 99 ൽ എത്തിയപ്പോൾ രഹാനെയെ വീഴ്ത്തിയ ദ്വിഗ് വേഷ് രാത്തി കൊൽക്കത്തയെ ഞെട്ടിച്ചു. 105 ൽ രഘുവംശിയെ സിദ്ധാർത്ഥ് കൂടി പുറത്താക്കിയതോടെ കൊൽക്കത്തയുടെ സ്‌കോറിംങിന് വേഗം കുറഞ്ഞു.

നാലു റൺ മാത്രം എടുത്ത റിങ്കു സിങ്ങിനെ ആവേശ് ഖാൻ ക്ലീൻ ബൗൾഡ് ചെയ്യുമ്പോൽ കൊൽക്കത്ത 13.2 ഓവറിൽ 111 റൺ മാത്രമാണ് എടുത്തിരുന്നത്. നാല് വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിൽ എത്തിയ പവലും (പുറത്താകാതെ 39), കാമറൂൺ ഗ്രീനും (പുറത്താകാതെ 32) നടത്തിയ ചെറുത്തു നിൽപ്പാണ് കൊൽക്കത്തയെ 182 ൽ എത്തിച്ചത്. മറുപടി ബാറ്റിംങിൽ ലഖ്‌നൗവിനായി ഓപ്പണർമാരായ മിച്ചൽ മാർഷും (15), മാക്രവും (22) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും ലഖ്‌നൗവിന് ഇത് നിലനിർത്താനായില്ല.

41 ൽ മാക്രത്തെയും 42 ൽ മാർഷിനെയും അറോറ വീഴ്ത്തിയതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. 73 ൽ റിഷഭ് പന്ത് (10) വീണത് ലഖ്‌നൗവിന് വലിയ തിരിച്ചടിയായി. 13 റൺ മാത്രം എടുത്ത നിക്കോളാസ് പൂരാനെ കാർത്തിക് ത്യാഗി വീഴ്ത്തി. ഇതോടെ 95 ന് നാല് എന്ന നിലയിൽ ലഖ്‌നൗ തകർന്നു. അഞ്ചാം വിക്കറ്റായി അബ്ദുൾ സമദ് (2) പുറത്താകുമ്പോൾ 104 മാത്രമായിരുന്നു ലഖ്‌നൗവിന്റെ ബോർഡിലുണ്ടായിരുന്നത്. 125 ൽ കളി നിയന്ത്രിച്ചിരുന്ന ബദോനിയും (54) , 128 ൽ ഷമിയും (1) വീണതോടെ ലഖ്‌നൗ തോൽവി ഉറപ്പിച്ചു. പിന്നാലെയാണ് ചൗധിരിയുടെ ഷോ അരങ്ങേറിയത്.

Hot Topics

Related Articles