കലാശക്കൊട്ടിലെ സംഘർഷത്തിന്റെ തുടർച്ച; മണർകാട് തട്ടുകടയിൽ സംഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്ക്; പ്രതിഷേധവുമായി ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനൊരുങ്ങി ബിജെപി

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മണർകാട്ട് സി.പി.എം – ബിജെപി ഏറ്റുമുട്ടൽ. മണർകാട് തട്ടുകടയിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബിജെപി കോട്ടയം മീഡിയ സെൽ ചുമതലക്കാരൻ ഗോകുൽ, പഞ്ചായത്ത് ഭാരവാഹികൾ ശരത്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഇന്നലെ രാത്രി ഒരു മണിയോടെ മണർകാട് തട്ടുകടയിലായിരുന്നു സംഭവം. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കലാശക്കൊട്ടിനിടെ കൊടികെട്ടിയ വടി ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. വാഹനത്തിനു മുകളിൽ നിന്ന ബിജെപി നേതാവ് ഗോകുലിനെയാണ് സിപിഎം പ്രവർത്തകർ കൊടി ഉപയോഗിച്ച് ആക്രമിച്ചത്. ഇതേ തുടർന്ന് പാമ്പാടിയിൽ സംഭവ ദിവസം നേരിയ സംഘർഷവും ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ തുടർച്ചയായായാണ് ഇന്നലെ രാത്രി ഒരു മണിയോടെ സംഘർഷം ഉണ്ടായത്. മണർകാട് ജംഗ്ഷനിലെ തട്ടുകടയിൽ രാത്രി ഒരു മണിയോടെയാണ് സംഘർഷം ഉണ്ടായത്. ഗോകുലും സുഹൃത്തുക്കളും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു. ഈ സമയത്താണ് ഇരുപതോളം വരുന്ന സിപിഎം പ്രവർത്തകർ സ്ഥലത്ത് എത്തിയത് എന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. തുടർന്ന് ഹെൽമറ്റ് അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് ബിജെപി പ്രവർത്തകർ മണർകാട് പൊലീസ് സ്റ്റേഷനിലേയ്ക്കു മാർച്ച് നടത്തും.

Hot Topics

Related Articles