ഹോർമുസ് കടലിടുക്കില്‍ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രമ്പ് : പരിഹസിച്ച് ഇറാൻ ! 100 ഡോളർ കടന്ന് ക്രൂഡ് വില

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കില്‍ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച്‌ ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.ഉപരോധം ഉണ്ടായാല്‍ ഇന്ധനവില കുതിച്ചുയരുമെന്നും നിലവിലെ വിലയോട് അമേരിക്കക്കാർക്ക് പിന്നീട് നൊസ്റ്റാള്‍ജിയ തോന്നുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Advertisements

വൈറ്റ് ഹൗസിന് സമീപമുള്ള ഇന്ധനവിലയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഘാലിബാഫിന്റെ പ്രതികരണം. “ഇപ്പോഴത്തെ ഇന്ധനവില കണ്ട് സന്തോഷിച്ചോളൂ. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഗ്യാസ് ലഭിച്ചിരുന്ന കാലത്തെ നിങ്ങള്‍ മിസ്സ് ചെയ്യും,” അദ്ദേഹം പറഞ്ഞു. കടലിടുക്കിലെ തടസ്സം ഇന്ധനവിലയില്‍ വൻ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പങ്കുവെച്ചു. എണ്ണവിലയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ആഗോള വിപണിയില്‍ ചങ്ങല പ്രതികരണം പോലെ വില വർധിപ്പിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നല്‍കുന്നത്.

Hot Topics

Related Articles