ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍; രഹസ്യ വിവരം പുറത്ത് വിട്ടത് യു.എസ് – ഇറാൻ ഏജൻസികൾ 

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍. യുഎസ്, ഇസ്രായേല്‍ ഏജൻസികളെ ഉദ്ധരിച്ച്‌ ‘ദി ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവില്‍ ഇറാൻറെ മതതലസ്ഥാനമായ ഖ്വാമില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന മുജ്തബയ്ക്ക് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മാർച്ച്‌ ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുദ്ധമുറിയില്‍ ഇരിക്കുന്ന മുജ്തബയുടെ വീഡിയോ അടുത്തിടെ ഇറാൻ പുറത്തുവിട്ടിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച്‌ നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യൻ അംബാസഡർ മുജ്തബ ഇറാനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പുറത്തുവരാത്തത് ആരോഗ്യനില മോശമായതിനാലാണെന്നാണ് വിലയിരുത്തല്‍.

Advertisements

യുദ്ധത്തിന്റെ ആദ്യദിനം പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തില്‍ മുജ്തബയുടെ മാതാവും ഭാര്യ സഹ്‌റ ഹദ്ദാദും ഒരു മകനും കൊല്ലപ്പെട്ടിരുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ഏറ്റ പരിക്കുകള്‍ വഷളായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ നേതാവ് അലി ഖമനയിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഖ്വാമില്‍ നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അവിടെ നിർമ്മിക്കുന്ന കൂറ്റൻ സ്മാരകത്തില്‍ ഒന്നിലധികം കല്ലറകള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇത് മുജ്തബയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂടി സംസ്കാരത്തിനുള്ള മുൻകരുതലാണോ എന്ന സംശയം ഇന്റലിജൻസ് ഏജൻസികള്‍ പ്രകടിപ്പിക്കുന്നു. ശവസംസ്കാര ചടങ്ങുകള്‍ക്കിടെ ജനകീയ പ്രക്ഷോഭങ്ങളോ അക്രമങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടക്കുന്നത്. പരമോന്നത നേതാവ് അബോധാവസ്ഥയിലായതോടെ ഇറാന്റെ കമാൻഡ് സ്ട്രക്ചർ തകരാറിലായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റവല്യൂഷണറി ഗാർഡ്‌സും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രീകൃത നേതൃത്വമില്ലാതെയാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

Hot Topics

Related Articles