ഗൊരഖ്പുർ: ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിനൊപ്പം നാടുവിട്ട യുവതി മക്കള്‍ അപേക്ഷിച്ചതിനെത്തുടർന്ന് തിരിച്ച് വീട്ടിലെത്തി. ഉത്തർപ്രദേശിലെ കാമ്പീർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്തു ദിവസം മുൻപാണ് 28കാരിയായ യുവതി നാലു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മണിറാം മേഖലയില്‍ നിന്നുള്ള ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടു വിട്ടത്. ഇരുവരും ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീടത് പ്രണയമായി മാറുകയായിരുന്നു.
യുവതിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ അടുത്തുള്ള പ്രദേശത്തെല്ലാം തെരച്ചില്‍ നടത്തി. അതിനിടെയാണ് പിപിഗഞ്ച് മേഖലയില്‍ യുവതി കാമുകനൊപ്പം വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ശനിയാഴ്ച യുവതിയുടെ ഭർത്താവും മക്കളും കുറച്ചു ബന്ധുക്കളും പിപിഗഞ്ചില്‍ എത്തി യുവതിയോട് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടക്കത്തില്‍ ഈ ആവശ്യം യുവതി നിരസിച്ചു. ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം സംസാരിച്ചതോടെയാണ് കുട്ടികളുടെ നിരന്തരമായ നിർബന്ധത്തിനൊടുവില്‍ യുവതി തിരികെ വീട്ടിലേക്ക് വരാൻ തീരുമാനിച്ചത്.

