ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിലെ ഗജമേളയ്ക്കിടെ സംഘർഷം; കൈനടി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

ചിങ്ങവനം: ഇത്തിത്താനം ഇളംകാവ് ക്ഷേത്രത്തിലെ ഗജമേളയോടനുബന്ധിച്ച് നടന്ന മേളത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കൈനടി പയറ്റുവാക്ക് ഭാഗത്ത് കണിയാന്തറച്ചിറ വീട്ടിൽ നന്ദു ചന്ദ്രൻ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കിയത്.  ഏപ്രിൽ 23 ന് വൈകുന്നേരം ഏകദേശം 5.00 മണിയോടെ ക്ഷേത്രത്തിലെ ഓഡിറ്റോറിയം ഭാഗത്തേക്കുള്ള വഴിയിൽ വച്ചാണ് സംഭവം നടന്നത്. മേളത്തിനിടെ പ്രതിയും ആവലാതിക്കാരനായ സൂരജ് സുഭാഷും ഒരുമിച്ച് തുള്ളുന്നതിനിടെ സൂരജിന്റെ കാലിൽ പ്രതി ചവിട്ടിയതായി പറയുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് നയിച്ചത്.

Advertisements

വിരോധം മൂലം പ്രതി സൂരജിനെ കൈകൊണ്ട് അടിക്കുകയും തുടർന്ന് അരയിൽ കരുതിയിരുന്ന ഡിഫൻസ് സ്റ്റിക്ക് ഉപയോഗിച്ച് തലയിലും,കഴുത്തിലും അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റിലായ നന്ദു ചന്ദ്രൻ മുൻപ് നിരവധി കേസുകളിൽ പ്രതിയും കൈനടി പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ പട്ടികയിലുളള ആളുമാണ്.

Hot Topics

Related Articles