ജോസ് കെ.മാണിയ്ക്ക് എതിരായ കോഴ ആരോപണം: മാണി സി.കാപ്പന് എതിരായി പരാതി നൽകി കേരള കോൺഗ്രസ് എം 

കോട്ടയം: ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കേരള കോണ്‍ഗ്രസ് എം. തോല്‍വി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു. തോല്‍വി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനർ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് മനപ്പൂർവമാണ്.

Advertisements

യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർത്ഥത്തില്‍ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂർണ്ണ പരാജയവും, പാല നിയോജകമണ്ഡലത്തിലെ വികസനത്തെ പിന്നോട്ടടിച്ചതിലും ജനവിധി എതിരാണെന്ന് മനസ്സിലാക്കി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ കള്ള പ്രചരണം നടത്തുകയാണ്. പാലായിലെ പ്രബുദ്ധരായ വോട്ടർമാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്ന് മാണി സി കാപ്പൻ പറഞ്ഞു. പിറവം അടക്കം സീറ്റുകള്‍ക്കായി 9 കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തില്‍ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിറവം അടക്കം മൂന്ന് സീറ്റുകള്‍ക്കായി 9 കോടി രൂപ വാങ്ങി. മറ്റ് സീറ്റുകളുടെ വിവരങ്ങള്‍ തല്‍ക്കാലം പറയുന്നില്ല. കൊട്ടിക്കലാശത്തില്‍ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ കേരളം വിധിയെഴുതാനിരിക്കെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണമാണ് മാണി സി കാപ്പൻ നടത്തിയത്.

Hot Topics

Related Articles