കണ്ണൂർ സീറ്റിൽ മത്സരിക്കുമെന്ന് ഉറച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വിളിച്ചിട്ടും നാളെ ഡൽഹിയിലേക്ക് ഇല്ലെന്ന് നിലപാട്

കണ്ണൂർ: സീറ്റിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്ന തീരുമാനത്തിൽ ആണ് കെ സുധാകരൻ. നാളെയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്.

Advertisements

അതേസമയം സുധാകരന്റെ പിടിവാശിയോട് ജില്ലയിലെ ഒരു വിഭാഗം നേതാക്കൻമാർക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തി ഉണ്ട്. കണ്ണൂരിൽ സുധാകരൻ ജയിക്കുമെന്ന് പ്രവർത്തകർക്ക് ഉറപ്പുണ്ടെങ്കിലും ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ താൽപര്യമില്ല. എൽഡിഎഫ് സ്ഥാനാർഥിയായി രാമചന്ദ്രൻ കടന്നപ്പള്ളിയായിരിക്കും മത്സരിക്കുന്നതെന്ന് ഏറെക്കുറെ ധാരണയായി. വീണ്ടും മത്സരിച്ചാൽ കടന്നപ്പള്ളി തോൽക്കുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. എന്നാൽ സുധാകരൻ ഉയർത്തുന്ന സമ്മർദം എൽഡിഎഫിന് അനുകൂലമാകുമോ എന്ന ആശങ്ക നിരവധി പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ സുധാകരനെ ധിക്കരിച്ചു തുറന്ന് പറയാൻ നേതാക്കൾ ആരും തയ്യാറല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയ്യാറാക്കുക.

Hot Topics

Related Articles