കണ്ണൂര്‍:
മലപ്പുറം സ്വദേശിയായ 37 വയസ്സുള്ള മോഡല്‍ ഫേസ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്കുശേഷം ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടെന്ന് ആരോപിച്ച് Dr Nambiar’s Face Clinic-ന്റെ ഡോ. വരുണ്‍ നമ്പ്യാറിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്കി. ശസ്ത്രക്രിയകള്‍ക്കായി യുവതി 50,000 രൂപ നൽകിയിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര വേദനയും പ്രശ്നങ്ങളും അനുഭവപ്പെട്ടെങ്കിലും ഡോക്ടര്‍ തുടര്‍ചികിത്സ നിഷേധിച്ചെന്ന് ആരോപണമുണ്ട്. മോഡലിംഗ് കരിയറിന് തിരിച്ചടിയുണ്ടായതായും പരാതിയില്‍ പറയുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിൽ ഡോക്ടർ കുറ്റക്കാരൻ ആണെന് വരാൻ ഇരിക്കെ , കേസിന്റെ ദിശ മാറ്റാന്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് പുതിയ അന്വേഷണം കമ്മിറ്റി രൂപീകരിച്ചുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.തിരുവനന്തപുരത്തു കൈ വിരൽ മുറിച്ചു മാറ്റേണ്ടി വന്ന വാർത്ത വന്നത്തോടെ വരുൺ നമ്പ്യാർ കേസ് കൂടുതൽ ജന ശ്രദ്ധ ആകർഷിക്കുകയാണ്


