കെഎസ്എസ്പിഎ കടുത്തുരുത്തി നിയോജക മണ്ഡലം 41മാത് വാർഷിക സമ്മേളനം നവംബർ നാലിന് വയലായീൽ

കുറവിലങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടുത്തുരുത്തി നിയോജക മണ്ഡലം 41മാത് വാർഷിക സമ്മേളനം നവംബർ നാലിന് വയലായീൽ വെച്ച് നടത്തപ്പെടും. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും , സിറിയക്ക് ഐസക് അദ്ധ്യക്ഷത വഹിക്കും, മുഖ്യപ്രഭാഷണം കെപിസിസി വക്താവ് ഡോ ജിൻ്റോ ജോൺ നടത്തും തുടർന്ന് പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്യും,കെ.ഡി പ്രകാശൻ അധ്യക്ഷത വഹിക്കും.

Advertisements

മുഖ്യപ്രഭാഷണം പി.കെ മണിലാൽ നടത്തും ഉച്ചകഴിഞ്ഞ് സമാപനസമ്മേളനം റ്റി.എസ് സലീം ഉദ്ഘാടനം ചെയ്യും,സാബു ജോസഫ് അദ്ധ്യക്ഷത വഹിക്കും,അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് കെ.ഡി പ്രകാശൻ, എം.കെ സനൽകുമാർ, സിറിയക്ക് ഐസക്,ടി.പി ഗംഗാദേവി, ബാബു തുമ്പുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles