കോട്ടയം: കേരള സർക്കാർ നെൽ കർഷകരോട് നിരന്തരമായി കാണിക്കുന്ന വഞ്ചനയിലും അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കേരള കോൺഗ്രസ് പാർട്ടി അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസ്താവിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവന സന്ദർശനവും പരിപാടിയുടെയും പാർട്ടി ഫണ്ട് ശേഖരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് അപ്പർകുട്ടനാട് മേഖലയിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരത്തിൽ നിന്നും സംഭരിച്ച നെല്ലിന്റെ ഇനത്തിൽ സംസ്ഥാന സർക്കാർ നൽകാനുള്ള 100 കോടി രൂപ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു. നെൽകൃഷി ഇറക്കുന്നതിന് നെല്ല് സംവരണവുമായി ബന്ധപ്പെട്ട എല്ലാവർഷവും സംഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രായോഗിക കർമ്മപരിപാടികൾക്ക് രൂപം നൽകണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമായ നെൽ കാർഷിക മേഖലയുടെ രക്ഷക്കുവേണ്ടി കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി ശക്തമായ സമര കർഷകപ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി കേരള കോൺഗ്രസ് പാർട്ടിയുടെ ഭവന സന്ദർശനവും പാർട്ടി ഫണ്ട് ശേഖരണവും മെയ് ജൂൺ ജൂലൈ മാസങ്ങളിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ പാർട്ടി നേതൃയോഗം തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ ജയ്സൺ ജോസഫ് ഒഴുകൈയിൽ അധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ
അഡ്വ. പി സി തോമസ് എക്സ് എം പി, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ് എം പി,ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി പാർട്ടി നേതാക്കളായ ഇ ജെ ആഗസ്‌തി, കെ എഫ് വർഗീസ്
മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ
സന്തോഷ് കാവുകാട്ട്, അഡ്വ.പ്രിൻസ് ലൂക്കോസ്
വി.ജെ ലാലി, അഡ്വ. ചെറിയാൻ ചാക്കോ, പോൾസൺ ജോസഫ്, ബിനു ചെങ്ങളം, മജു പുളിക്കൻ, ആന്റണി തുപ്പലഞ്ഞിയിൽ, ഡോ: മേഴ്സി ജോൺ മൂലക്കാട്ട്, ജോൺസ് ജോർജ്, സി.ഡി. വൽസപ്പൻ, സാബു ഒഴുങ്ങാലി, അഡ്വ.പി.സി. മാത്യു, അജിത് മുതിരമല, ജോയി ചെട്ടിശേരിൽ, ജയിംസ് തെക്കേൽ, സാബു പീടിയേക്കൽ, അനിൽ തയ്യിൽ, ആർ.ശശിധരൻ നായർ, ജോർജ് കുട്ടി മാപ്പിളശേരിൽ, അസ്വ.റ്റി.വി സോണി, എ.സി ബേബിച്ചൻ, സെബാസ്റ്റ്യൻ കോച്ചേരിൽ, ജോസ് വഞ്ചിപ്പുര, ജോസഫ് തോമസ്, എന്നിവർ പ്രസംഗിച്ചു.


