കോട്ടയം: കോട്ടയത്തിന് അഭിമാനമായി മിസ് ടീൻ കേരളയിൽ വിജയത്തിളക്കം സമ്മാനിച്ച് ഏറ്റുമാനൂർ തെള്ളകം സ്വദേശിനി. ഏറ്റുമാനൂർ തെള്ളകം പീസ് കോട്ടേജിൽ ജിയ മജു തോമസാണ് മിസ് ടീൻ കേരളയിൽ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് ശീമാട്ടിയുടെ സ്‌പോൺസർഷിപ്പിൽ ഗ്ലാമാനന്ദ്് മിസ് ടീൻ കേരള നടന്നത്. മത്സരത്തിൽ വേദ അനിൽകുമാർ മിസ് ടീൻ കേരളയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, യഷിക ശ്യാം ആണ് ഫസ്റ്റ് റണ്ണറപ്പ്. പ്ലേ വേൾഡ് പാർക്കിന്റെയും ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ക്ലബിന്റെയും ഉടമകളായ മജു വി.തോമസിന്റെയും, ചിന്നു മാത്യുവിന്റെയും മകളാണ് ജിയാ മജു തോമസ്. വിവിധ തലത്തിൽ നടന്ന മത്സരങ്ങൾക്കൊടുവിലാണ് ജിയയെ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുത്തത്.
Advertisements



