സംസ്ഥാനത്ത് 11 അഡീഷണൽ എസ് പി മാർക്ക് സ്ഥലം മാറ്റം : 134 ഡി വൈ എസ് പി മാർക്കും മാറ്റം : കോട്ടയത്തെ ഡിവൈഎസ്പിമാരായ എ.ജെ തോമസിനും, സാജു വർഗീസിനും കെ.പി ടോംസണിനും മാറ്റം: അഞ്ച് ഇൻസ്‌പെക്ടർമാർക്ക് ഡി വൈ എസ് പി മാരായി സ്ഥാനക്കയറ്റം

കോട്ടയം : സംസ്ഥാനത്ത് 11 അഡീഷണൽ എസ്പിമാർക്ക് സ്ഥലംമാറ്റം. 134 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം അഡീഷണൽ എസ് പി ജെ കെ ഡിനിലിനെ കൊല്ലം അഡീഷണൽ എസ് പി ആയി നിയമിച്ചു. തൃശൂർ റൂറൽ അഡീഷണൽ എസ് പി ടി എസ് സിനോജിനെ പാലക്കാട് അഡീഷണൽ എസ് പി ആയി നിയമിച്ചു. പാലക്കാട് അഡീഷണൽ എസ് പി എസ് ഷംസുദീനെ കോഴിക്കോട് അഡീഷണൽ എസ് പി ആയി നിയമിച്ചു. മലപ്പുറം അഡീഷണൽ എസ് പി വി എ കൃഷ്ണദാസിനെ തൃശൂർ റൂറൽ എസ് പി ആയി നിയമിച്ചു. കോഴിക്കോട് സിറ്റി അഡീഷണൽ എസ് പി പി ബിജുരാജിനെ മലപ്പുറം അഡീഷണൽ എസ് പിയായി നിയമിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ എസ് പി എ പി ചന്ദ്രനെ കണ്ണൂർ സിറ്റി അഡീഷണൽ എസ് പി ആയി നിയമിച്ചു. കണ്ണൂർ റൂറൽ അഡീഷണൽ എസ് പി കെ എസ് ഷാജിയെ വയനാട് അഡീഷണൽ എസ് പിയായി നിയമിച്ചു. കണ്ണൂർ റൂറൽ അഡീഷണൽ എസ് പി സജേഷിനെ കോഴിക്കോട് റൂറൽ അഡീഷണൽ എസ്പിയായി നിയമിച്ചു. വയനാട് അഡീഷണൽ എസ്.പി ജയരാജിനെ കണ്ണൂർ റൂറൽ അഡീഷണൽ എസ്പിയായി നിയമിച്ചു. കൊല്ലം സ്‌പെഷ്യൽബ്രാഞ്ച് ഡിവൈഎസ്പി എ.പ്രദീപ്കുമാരിനെ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പിയായി നിയമിച്ചു. തൃക്കാക്കര ഡിവൈഎസ്പി ടി.ബി വിജയനെ എറണാകുളം റൂറൽ അഡീഷണൽ എസ്പിയായി നിയമിച്ചു.

Advertisements

അഞ്ച് ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരായി നിയമിച്ചുളള ഉത്തരവ് പുറത്തിറങ്ങി. വയനാട് വിജിലൻസ് ഇൻസ്‌പെക്ടറായ ടി.മനോഹരനെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ സിറ്റി കൺട്രോൾ റൂം ഇൻസ്‌പെക്ടർ ടി.സി സുനിൽകുമാറിനെ കൊച്ചി സിറ്റി നർക്കോട്ടിക് സെൽ ആന്റ് ജൻഡർ ഡിവൈഎസ്പിയായി നിയമിച്ചു. കേരള പൊലീസ് അക്കാഡമിയിൽ ഇൻസ്‌പെക്ടറായ പി.സി ചാക്കോയെ വയനാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.സോമശേഖരൻ നായരെ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലായിരുന്ന ഇൻസ്‌പെക്ടർ വി.ഗോപകുമാറിനെ തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ ആന്റ് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി നിയമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലപ്പുറം ഡിവൈഎസ്പി ആഷാദിനെ കോട്ടയം ചങ്ങനാശേരി ഡിവൈഎസ്പിയായി നിയമിച്ചു. കാഞ്ഞിരപ്പള്ളിയിൽ വിഷാൽ ജോൺസണിനെ പീരുമേട്ടിൽ നിന്നും ഡിവൈഎസ്പിയായി നിയമിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും സാജു വർഗീസിനെ പീരുമേട് ഡിവൈഎസ്പിയായി നിയമിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിനെ കൊച്ചി സിറ്റി കൺട്രോൾ റൂം ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസിനെ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എസ് അനിൽകുമാറിനെ കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം എസ്.എസ്.ബി ഡിവൈഎസ്പി ആർ.മധുവിനെ കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയായി നിയമിച്ചു. തൊടുപുഴ ഡിവൈഎസ്പി പി.കെ സാബുവിനെ കോട്ടയം ജില്ലാ ക്രൈബ്രാഞ്ചിൽ നിയമിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെ.ആർ ബൈജുവിനെ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ചിൽ നിന്നും മുഹമ്മദ് റിസ്വാനാണ് കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി.

Hot Topics

Related Articles