ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളർ നല്‍കി: 17 ലക്ഷം രൂപ അധ്യാപകനില്‍ നിന്ന് ഈടാക്കാൻ കേരള വിസിയുടെ ഉത്തരവ്

തിരുവനന്തപുരം: വിദേശ പ്രഭാഷകക്ക് ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളർ നല്‍കിയ സംഭവത്തില്‍ നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനില്‍ നിന്ന് ഈടാക്കാൻ കേരള വിസിയുടെ ഉത്തരവ്.ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ഡയറക്ടറില്‍ നിന്ന് ഈടാക്കാനാണ് നിർദേശം. ഓണ്‍ലൈൻ പ്രഭാഷണം നടത്തിയതിനാണ് പണം നല്‍കിയത്. ബാങ്കില്‍ നല്‍കിയ ഫോമില്‍ തുക രേഖപ്പെടുത്തിയതിലെ പിഴവെന്നു വിസിയും ബാങ്കിന്റെ പിഴവാണെന്ന് ഡയറക്ടർ ഡോ ഗിരീഷ് കുമാറും പറഞ്ഞു. വിസിക്കെതിരെ സർവകലാശാല അധ്യാപക സംഘടന രംഗത്തെത്തി. വീഴ്ച്ച ബാങ്കിന്റെതാണെന്നും ബാങ്കിനെ സംരക്ഷിക്കാൻ വിസിയുടെ ശ്രമമാണെന്നും പണം തിരിച്ചുപിടിക്കാൻ സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നും സംഘടന പറഞ്ഞു. വിസിയുടേത് ഭരണപരമായ വീഴ്ച്ച മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും സംഘടന ആരോപിച്ചു.

Advertisements

Hot Topics

Related Articles