തിരുവനന്തപുരം: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുമായി പ്രീ- ബഡ്ജറ്റ് ചർച്ച നടത്തി.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് പി കെ
ഐമുഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്,എം വിനീത് സംസ്ഥാന വൈസ് പ്രസിഡന്റ് രത്നകല രത്നാകരൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജയചന്ദ്രൻ പള്ളിയമ്പലം തുടങ്ങിയവർ പങ്കെടുത്തു.
പ്രീ-ബജറ്റ് നിർദ്ദേശങ്ങൾ പരിഗണിക്കാമെന്നും, ബജറ്റ് അവതരിപ്പിച്ചതിനു ശേഷം പ്രത്യേകം ചർച്ച നടത്താo എന്നും മുഖ്യമന്ത്രി അറിയിച്ചു.
Advertisements


