ഫോട്ടോ:വൈക്കം ജനമൈത്രി പോലീസ്, സീനിയർ ചേംബർ ഇന്റർനാഷണൽ, ജനമൈത്രി സമിതിഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കംവെൽഫെയർ സെൻ്ററിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണ സമ്മേളനം വൈക്കം എസ് എച്ച് ഒ ഇ.കെ. സോൾജിമോൻ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: വൈക്കം ജനമൈത്രി പോലീസ്, സീനിയർ ചേംബർ ഇന്റർനാഷണൽ, ജനമൈത്രി സമിതിഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. വെൽഫെയർ സെൻ്ററിൽ സീനിയർ ചേംബർ വൈക്കം യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.പി. മുരളീധരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം എസ് എച്ച് ഒ ഇ.കെ. സോൾജിമോൻ പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. ജനമൈത്രി സമിതി കൺവീനർ രാജൻ അക്കരപ്പാടം മുഖ്യപ്രഭാഷണം നടത്തി. പോലീസ് സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, അഭയചന്ദ്, ചേംബർ ദേശീയ ഭാരവാഹികൾആയ എസ്.ഡി. സുരേഷ്ബാബു,കെ.പി. വേണുഗോപാൽ ,സീനിയർചേംബർ സെക്രട്ടറി കെ.ശിവ പ്രസാദ്,പി.കെ.ഹരിദാസ്, പി ആർ ഒ സി . എ .ഷമീർ , ചേംബർ ട്രഷറർ അജിത്ത് വർമ്മ, എസ് ഐ ടി.സി. സജീഷ്തുടങ്ങിയവർ പ്രസംഗിച്ചു.


