ക്നാനായ സമുദായ തർക്കം : അന്തിയോക്യ പത്രിയാർക്കിസ് ബാവക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി : ക്നാനായ സമുദായ തർക്കത്തിൽ പരിശുദ്ധ അന്തിയോക്യ പത്രിയാർക്കിസ് ബാവക്കെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രിയാർക്കിസിനെതിരെ വിധി പ്രഖാപിച്ചത്.

Advertisements

ഇതിനെതിരെ ക്നാനായ മേഖല മെത്രാപ്പോലിത്തൻമാരായ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, അയൂബ് മാർ സിൽവാനിയോസ് എന്നിവരോടൊപ്പം പാത്രിയർക്കിസ് ബാവ നൽകിയ സ്പെഷ്യൽ ലീവ് ഹർജി അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് റദ്ദാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതിന് സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് നിർദേശിച്ചു.

Hot Topics

Related Articles