തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ കളം ഇളക്കിമറിച്ച് എൽഡിഎഫ് സ്ഥാനാർഥി നിർമ്മല ജിമ്മിയുടെ റോഡ് ഷോ… 

കടുത്തുരുത്തി: അണികളിൽ ആവേശം വിതറിയാണ് എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം സ്ഥാനാർത്ഥി, കേരള കോൺഗ്രസ് (എം) പ്രതിനിധി നിർമ്മല ജിമ്മി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തന്റെ സാന്നിധ്യമറിയിച്ച് കുതിപ്പ് തുടങ്ങിയത്. വെളിയന്നൂരിൽ  നിന്നും ആരംഭിച്ച പ്രചരണ ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കുറുപ്പുംതറയിൽ നൽകിയ സ്വീകരണത്തിൽ കേരള കോൺഗ്രസ് നേതാക്കളും എൽ. ഡി.എഫ് നേതാക്കളുമടക്കം പ്രധാന നേതാക്കൾ സ്വീകരണത്തിനു നേതൃത്വം നൽകി. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തുറന്ന വാഹനത്തിൽ നിർമ്മല ജിമ്മി വോട്ടർമാരെ അഭിവാദ്യം ചെയ്ത് കടന്നെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന  നിലയിലും ജില്ലാ പഞ്ചായത്തും മെമ്പർ എന്ന നിലയിലും പ്രവർത്തനത്തിൽ നിറഞ്ഞുനിന്ന നിർമ്മലാ ജിമ്മി ശക്തമായ സാന്നിധ്യമാണ് കടുത്തുരുത്തി മണ്ഡലത്തിൽ അറിയിക്കുന്നത്.

Advertisements

Hot Topics

Related Articles