കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി മോന്‍സ് ജോസഫ് 21ന് നാമനിർദ്ദേശപത്രിക നൽകുo; പത്രിക സമർപ്പിക്കുക രാവിലെ കോട്ടയത്ത് എത്തി 

കോട്ടയം : കടുത്തുരുത്തി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി മോന്‍സ് ജോസഫ് 21ന് നാമനിർദ്ദേശപത്രിക നൽകുo . കോട്ടയം കലക്ടറേറ്റിൽ എത്തി രാവിലെ 11ന് പ്രധാന ആധികാരിക്ക്  മുന്നിൽ പത്രിക  നൽകുവാനാണ് കൺവെൻഷൻ തീരുമാനം. ഘടകകക്ഷി  നേതാക്കൾക്കൊപ്പം എത്തിയാണ് നാമ  നിർദ്ദേശപ്രത്രിക നൽകുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കടകക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

Advertisements

കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിന്റെ ഇലക്ഷൻ കൺവെൻഷന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിൽ  നടന്നു. മുൻ എംഎൽഎ കെസി ജോസഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന കേരള കോൺഗ്രസ് നേതാവ് ഇ ജെ  ആഗസ്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് നേതാക്കളായ ലൂക്കോസ് മാക്കിൽ,  സുനു ജോർജ് സാമ്പജി, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുറുമുള്ളൂർ, മാഞ്ഞൂർ മോഹൻകുമാർ ബ്ലോക്ക് പ്രസിഡണ്ട് സുമ സുരേന്ദ്രൻ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് റോയ് ജോർജ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി.

Hot Topics

Related Articles