കോട്ടയം : കോട്ടയത്തെ വികസന മുരടിപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണന് ഒഴിഞ്ഞ് മാറാൻ കഴിയില്ല ന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് അഭിപ്രായപ്പെടു. ആശാസ്ത്രീയമായ പദ്ധതികൾ അവതരിപ്പിച്ച് കഴിഞ്ഞ 15 വർഷക്കാലമായി കോട്ടയത്തിന്റെ വികസനത്തെ തടയുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. എംഎൽഎ യും,കോട്ടയം മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുകയും ചെയ്യുമ്പോഴും കോട്ടയത്ത് വികസനം കൊണ്ടുവരുവാൻ ശ്രമിക്കാതെ
കല്യാണവീടുകളും മരണവീടുകളിലുമായി എംഎൽഎ കാലം തള്ളിനീക്കുകയാണ് ചെയ്യുന്നത്.



ഓരോ വർഷവും ഒരു കോടി രൂപ എംഎൽഎ ഫണ്ടായും,5 കോടി രൂപ ആസ്തി വികസന ഫണ്ടായും ഉൾപ്പടെ ആറുകോടി രൂപ ഒരു എംഎൽഎയ്ക്ക് വിനിയോഗിക്കാൻ കഴിയും എന്നിരിക്കെ, കഴിഞ്ഞ 15 വർഷക്കാലം കൊണ്ട് ഏകദേശം 90 കോടി രൂപ എങ്ങനെ വിനിയോഗിച്ചു വെന്ന് കണക്കുകൾ സഹിതം വ്യക്തമാക്കാൻ എം എൻ എ പി.സി. ജോർജ് വെല്ലുവിളിച്ചു.
കുടിവെള്ളമെത്താത്ത പ്രദേശങ്ങൾ ,
ഒറ്റ മഴ ക്ക് വെള്ളം കയറുന്ന പ്രദേശങ്ങൾ, റോഡുകളില്ലാത്ത പ്രദേശങ്ങളിൽ, വീടുകൾ ഇല്ലാത്ത ജനങ്ങൾ, സൗചാലയങ്ങളില്ലാത്ത വീടുകൾ, അങ്ങനെ ജനങ്ങളെ ബാധിക്കുന്ന വികസന പ്രശ്നങ്ങളോട് മുഖം തിരിച്ച് പിടിക്കുന്ന എം എൽ എ മാറിയെ മതിയാകു . ഇദ്ദേഹം വിവിധ വകുപ്പുകളുമന്ത്രി ആയിരുന്നു എന്നത് ഈ അവഗണനയുടെ ഗൗരവം വർദ്ധിപ്പിക്കുന്നതായി പി.സി.ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നിയോജകമണ്ഡലം ഇൻചാർജും, ജില്ലാ ജനറൽ സെക്രട്ടറിയുമായ എസ് രതീഷ് ആദ്യക്ഷത വഹിച്ച യോഗത്തിൽ വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ മുഖ്യ പ്രഭാഷണം നടത്തി.
15വർഷം കോട്ടയത്തെ പ്രതിനിധിലരിച്ചിട്ടും ജനങൾക്ക് കാണാവുന്ന ഒരു വികസനപ്രവർത്തനങ്ങളും നിലവിലെ mla ചെയ്തിട്ടില്ല എന്നും,അതിനെതിരെ ജനങ്ങൾ പ്രതിഷേധ ശബ്ദം ഉയർത്തി തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശികുമാർ, കോട്ടയം മണ്ഡലം ആദ്യക്ഷൻ വി പി മുകേഷ്, പനച്ചിക്കാട് മണ്ഡലം ആദ്യക്ഷൻ ഉണ്ണി വടവത്തൂർ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനു ആർ മോഹൻ, കെ ശങ്കരൻ, മണിക്കുട്ടൻ ടി എസ്, ബിജെപി ജില്ലാ ഉപദ്യക്ഷൻ അരുൺ മൂലടം, ആന്റണി അറയിൽ, ലിജി വിജയകുമാർ, സിന്ധു അജിത്, റീബ വർക്കി,ജിഷ്ണു പ്രസന്നകുമാർ, അനിത് കെ കെ , സുമ മുകുന്ദൻ എന്നിവർ നേതിർത്വവും നൽകിയ ബഹുജന മാർച്ച് mla ഓഫീസിനു സമീപത് പോലിസ് ബാരിക്കേട് കെട്ടി തടണ്ടഞ്ഞു.


