കോട്ടയം ആലുമ്മൂട് കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ ബിഎംഡബ്ലയു റോഡരികിലേക്ക് ഇടിച്ചു കയറി : അപകടത്തിൽ ആർക്കും പരിക്കില്ല ; കുമരകം റോഡിൽ ഗതാഗത തടസം

കോട്ടയം : കുമരകം റോഡിൽ ആലുംമൂട് കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ ബിഎംഡബ്ല്യു കാർ റോഡരികിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റില്ല. ശനിയാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. നിയന്ത്രണം നഷ്ടമായി റോഡരികിലെ ഷട്ടറിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് കോട്ടയം – കുമരകം റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles