മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇവർ 3 വർഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്സ് കമ്പനിയില്‍ ജീവനക്കാരാണ്. കമ്പനിയുടെ അയല്‍വീട്ടിലെ കിണറില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. ഇയാളും അപകടത്തില്‍പെടുകയായിരുന്നു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാവൂരില്‍ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Advertisements

