കോട്ടയം പനച്ചിക്കാട് കൊല്ലാട് കല്ലുകൾ കടവിൽ റോഡിലെ കുഴിയിൽ വീണ നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്കേറ്റു

കോട്ടയം : പനച്ചിക്കാട് കൊല്ലാട് കല്ലുകൾ കടവിൽ റോഡിലെ കുഴിയിൽ വീണ നിയന്ത്രണം നഷ്ടമായ മിനി പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. പനച്ചിക്കാട് മൂകാംബിക ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ അഭിജിത്തിനെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു സംഭവം. പനച്ചിക്കാട് ഭാഗത്തുനിന്നും എത്തിയ മിനി വാൻ , കല്ലുങ്കൽ കടവ് വെയിറ്റിങ്ങ് ഷെഡിന് മുന്നിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടന്നു. പ്രദേശവാസികളായ യുവാക്കൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് വാഹനത്തിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചത്. 37 കുറ്റി നിറച്ച സിലിണ്ടറുകളാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. കോട്ടയത്തുനിന്നും അഗ്നി രക്ഷാ സേനാ സംഘവും, ചിങ്ങവനം പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles