മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡ്: കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധമിരമ്പി

കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ സിപിഎം നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ പാർട്ടി പ്രവർത്തകർ നഗരത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പ്രതിഷേധ പ്രകടനത്തിന് നേതാക്കൾ നേതൃത്വം നൽകി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ് ,
ഏരിയ സെക്രട്ടറി ഷമീം അഹമ്മദ് ,ലോക്കൽ സെക്രട്ടറി ടി. കെ. ജയൻ,
തങ്കമ്മ ജോർജുകുട്ടി, പി. കെ നസീർ, കൃഷ്ണകുമാർ, എം. ജി രാജു, വി. പി. ഇസ്മായിൽ, പി. എസ് സുരേന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles