കെ.വി.ഇ.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഫോട്ടോ : കേരള വേലൻ ഏകോപന സമിതി പ്രഥമ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ കോട്ടയം തിരുനക്കര മൈതാനിയിൽ പതാക ഉയർത്തുന്നു.

Advertisements

കോട്ടയം: കേരളാ വേലൻ ഏകോപന സമിതി (കെ.വി. ഇ എസ് ) പ്രഥമ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി. ജോഷി പരമേശ്വരൻ, സുരേഷ് മൈലാട്ടുപാറ, അജിത്ത് കുമാർ സി. എസ്,ആർ. മുരളി, കെ.കെ.ഹരിദാസൻ ,അനിൽകുമാർ. റ്റി. ആർ , പി.ആർ ശിവരാജൻ, എ ബി മനോജ്, അനിത രാജു, രാജേഷ് വയലാ, ശാലിനി വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു, .തുർന്ന് സംസ്ഥാനകൗൺസിൽ യേഗവും പട്ടികജാതി സമൂഹം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ചർച്ചാ ക്ലാസും നടന്നു.

രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ പ്രതിനിധി സമ്മേളനം പട്ടികജാതി- വർഗ്ഗ ക്ഷേമ വകുപ്പുമന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും കെ. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തും . ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ റിപ്പോർട്ടും, ട്രഷറർ ആർ മുരളി കണക്കും അവതരിപ്പിക്കും.

തുടർന്ന് ഭരണസമിതി നെരത്തെടുപ്പിനും ഉച്ചഭക്ഷണത്തിനും ശേഷം 1.30 ന് തിരുനക്കര മൈതാനത്ത് ജാതി സെൻസസും,ക്രിമിലെയർ സുപ്രിം കോടതി വിധിയും വരാൻ പോകുന്ന വെല്ലുവിളിയും എന്ന വിഷയത്തിൽ സണ്ണി എം കപിക്കാട് നയിക്കുന്ന സെമിനാർ നടക്കും.

2.30 ന് ആയിരങ്ങൾ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും. വാദ്യമേളങ്ങളും , നാടൻ കലാരൂപങ്ങളും അണിനിരക്കുന്ന ഘോഷയാത്രയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുക്കും.

നാലിന് തിരുനക്കര മൈതാനത്ത് അംബേദ്കർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സഹകരണ – ദേവസ്വം – തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ്.. എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുൻസിപ്പൻ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, എം. ലിജിൻ ലാൽ , ജോഷി പരമേശ്വരൻ, സുരേഷ് മൈലാട്ടുപാറ, കെ.കെ.ഹരിദാസൻ , പ്രെഫ. എൻ. വിജയൻ , ഡോ. മുരളീധരൻ , വി.കെ. മനോഹർ, കെ.കെ ഹരിദാസൻ ,അജിത്ത് കുമാർ സി.എസ്, ഡി. എസ്. പ്രസാദ്, എ.വി. മനോജ്, അനിത രാജു , എൻ. മായ തുടങ്ങിയവർ പ്രസംഗിക്കും.

Hot Topics

Related Articles