ക്ഷാമബത്ത ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷേധം

കോട്ടയം : 2023 ജനുവരി മാസത്തെ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുൻപിൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. മുൻകാല പ്രാബല്യം നിഷേധിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ 33 മാസത്തെ ക്ഷാമബത്ത കുടിശികയാണ് നഷ്ടപ്പെട്ടിരിക്കുന്നത് ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ കുടിശിക അനുവദിക്കാതെ ഉത്തരവിറക്കുന്നത് മനപൂർവ്വം ശമ്പളം പിടിച്ചെടുക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ഇതെന്ന് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു.

Advertisements

ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് അനൂപ് പ്രാപ്പുഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സോജോ തോമസ്, ജില്ലാ ട്രഷറർ സൻജയ് എസ് നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അങ്ങളായ റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ്സ്, ഷാജിമോൻ പി. എസ്, ബിജോ വി സുഗതൻ, ജില്ലാ ഭാരവാഹികളായ പ്രദീഷ് കുമാർ കെ. സി, ബിജുമോൻ പി. ബി, ജയകുമാർ കെ.എസ്, ശ്രീകുമാർ എസ് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രാഞ്ച് പ്രസിഡൻ്റ് സെക്രട്ടറിമാരായ പി എൻ ചന്ദ്രബാബു, പ്രവീൺ ലാൽ ഓമനക്കുട്ടൻ, റോബി ഐസക് ,ബിന്ദു എസ്, രാജേഷ് വി ജി, ഷാഹുൽ ഹമീദ്, അരുൺ കുമാർ പിഡി, ജഗദീഷ് ജെ, അനീഷ് കുമാർ കെ ആർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles