മല്ലപ്പള്ളി മാർത്തോമ്മാ ഇടവക ജീവിതശൈലി രോഗപ്രതിരോധ ബോധവൽക്കരണ ശില്പശാല നടത്തി

മല്ലപ്പള്ളി: മല്ലപ്പള്ളി മാർത്തോമ്മാ ഇടവക വികസന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗപ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

Advertisements

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സാമൂഹ്യ സേവന വിഭാഗമായ മാർത്തോമാ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻറിന്റെ പ്രാദേശിക ഘടകമായ ഇടവക വികസന സംഘത്തിൻ്റെ മല്ലപ്പള്ളി മാർത്തോമ്മാ ഇടവക ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ഇടവക വികാരിയും വികസന സംഘം പ്രസിഡൻ്റുമായ റവ ഷിബു മാത്യു നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ സംഗീത ജിതിൻ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, നിയന്ത്രണ രീതികൾ എന്നീ വിഷയങ്ങളിൽ ക്ളാസ് നയിച്ചു,ബിലിവേഴ്സ് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ,ഇടവക വികസന സംഘം സെക്രട്ടറി ജോൺ തോമസ് മുതലായവർ പ്രസംഗിച്ചു.

Hot Topics

Related Articles