ഈരാറ്റുപേട്ട :പുതിയ ദൗത്യവുമായി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ. എസ്. എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് 31 വെള്ളി 2.30 ന് പൂഞ്ഞാർ എം. എൽ. എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പഠനകാലത്ത് എൻഎസ്എസ് വളണ്ടിയറായി പ്രവർത്തിക്കാൻ കഴിഞ്ഞത് തൻ്റെ ജീവിതത്തിലും വ്യക്തിത്വ വികസനത്തിലും ഏറെ സ്വാധീനിച്ചതായും സാമൂഹിക ഐക്യത്തിന് ഈ സംഘടനകൾ ഏറെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു.
എൻഎസ് എസ് ക്ലസ്റ്റർ കൺവീനർ സിന്ധു ജി.നായർ,എൻ എസ് എസ് സന്ദേശം നൽകി. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട്സ് & ഗൈഡ്സ് സന്ദേശം നൽകി.
എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, സ്കൗട്ട്സ് ഓഫീസർ സൈമൺ വി.എസ് ,ഗൈഡ്സ് ഓഫീസർ
കൃഷ്ണ മണി എൻ
എന്നിവർ പദ്ധതി അവതരണം നടത്തി.
പി.റ്റി എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.റ്റി എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ,
ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജന സഫറു,
പ്രിൻസിപ്പാൾ ഷീജ. എസ്,
ഹെഡ്‌മിസ്ട്രസ് സിസി പൈകടയിൽ,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ
എന്നിവർ പ്രസംഗിച്ചു.


